Your Image Description Your Image Description

ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ തിഷാ കുമാര്‍ (20) അന്തരിച്ചു. കാന്‍സര്‍ ബാധിതയായ തിഷാ കുറെ നാളായി ചികിത്സയിലായിരുന്നു.

തിഷയുടെ മരണത്തില്‍ കുടുംബം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷിക്കുന്നുവെന്ന് കൃഷന്‍ കുമാറിന്റെ വക്താവ് അറിയിച്ചു.

തിഷ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍ സിനിമയുടെ പ്രീമിയറിന് എത്തിയിരുന്നു . അതിന് ശേഷം പൊതുവേദികളിളൊന്നും പങ്കെടുത്തിരുന്നില്ല .

കൃഷന്‍ കുമാര്‍ ടി സീരിസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ സഹോദരനാണ് . എന്നാൽ ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെട്ടതിന് ശേഷം സഹോദരന്റെ മകന്‍ ഭൂഷണ്‍ കുമാറിനൊപ്പം നില്‍ക്കുകയും ടി സീരീസിന്റെ വളര്‍ച്ചയ്ക്ക് കരുത്തുപകരുകയും ചെയ്തിരുന്നു . നടിയായിരുന്ന ടാന്യ സിംഗ് ആണ് കൃഷന്റെ ഭാര്യ. ഏക മകളാണ് മരിച്ച തിഷ. തിഷയുടെ മരണത്തില്‍ സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും അടക്കം അനുശോചന൦ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *