Your Image Description Your Image Description

 

പിഴ അടയ്ക്കാത്ത വാഹനങ്ങളെ ഉള്‍പ്പെടുത്തുന്ന ‘കരിമ്പട്ടിക’ മോട്ടോര്‍വാഹനവകുപ്പ് ഉപേക്ഷിക്കുവാൻ തീരുമാനിച്ചു . അതായത് വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കരിമ്പട്ടിക (ബ്ലാക്ക്‌ലിസ്റ്റ്) എന്ന വിശേഷണമാണ് ഒഴിവാക്കിയത് . അതേസമയം പിഴ അടച്ചില്ലെങ്കില്‍ കരിമ്പട്ടികയ്ക്കുപകരം ‘നോട്ട് ടു ബി ട്രാന്‍സാക്റ്റഡ്’ എന്ന സന്ദേശം ലഭിക്കും.

ഇപ്പോൾ കരിമ്പട്ടിക പ്രയോഗത്തിനെതിരേയാണ് പ്രതിഷേധമുയരുന്ന നടപടി ഉണ്ടായിരിക്കുന്നത് . പഴയ കരിമ്പട്ടികയില്‍ ഏകദേശം 15 ലക്ഷം വാഹനങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന കുറ്റങ്ങളും വാഹന പരിശോധനയില്‍ ഉദ്യോഗസ്ഥരെടുത്ത കേസുകളും ഉൾപ്പെടും . വാഹന ഉടമകളിൽ നിന്ന് റോഡ് നികുതി മാത്രം സ്വീകരിക്കും. മറ്റ് ഫീസുകളും അപേക്ഷയും നിരസിക്കും.അതേസമയം മോട്ടോര്‍വാഹനവകുപ്പിന്റെ പിഴവുകാരണം കുടിശ്ശികയില്‍പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. അധികൃതര്‍ ചെക്‌പോസ്റ്റ് കടക്കുന്ന കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളില്‍നിന്നു 105 രൂപ സര്‍വീസ് വാങ്ങയത് വിട്ടുപോയതാണ് വാഹന ഉടമകള്‍ക്ക് ഇപ്പോൾ പ്രശ്നമായത് .

ഇ-ചെലാന്‍വഴിയുള്ള പിഴകള്‍ ഓണ്‍ലൈനില്‍ അടയ്ക്കാൻ , സര്‍വീസ് ചാര്‍ജ്, സെസ്, കോമ്പൗണ്ടിങ് ഫീസ് എന്നിവ ഒടുക്കാന്‍ അതത് ഓഫീസുകളെ സമീപിച്ച് ലോഗിന്‍ യൂസര്‍നെയിമും പാസ്വേര്‍ഡും വാങ്ങണം. അതിനാൽ മോട്ടോർ വാഹന വകുപ്പ് ഈ പിഴ ഓണ്‍ലൈനില്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് . നേരിട്ട് ഓഫീസില്‍ എത്തുന്നതിനുപകരം ഇ-മെയില്‍ ചെയ്താല്‍ വാഹന ഉടമയുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് യൂസര്‍നെയിമും പാസ്വേര്‍ഡും ലഭിക്കുന്നവിധത്തില്‍ മാറ്റംവരുത്തിയിട്ടുണ്ട്.

നിലവിൽ സംസ്ഥാനത്തെ 60 ശതമാനത്തോളം കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങള്‍ക്ക് വിവിധ ചെക്‌പോസ്റ്റുകളിലായി സര്‍വീസ് ചാര്‍ജ് കുടിശ്ശികയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *