Your Image Description Your Image Description

ന്യൂഡൽഹി :ഡൽഹി- സാൻഫ്രാൻസിസ്കോ എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു.
സാങ്കേതികത്തകരാറിനെത്തുടർന്നാണ് വിമാനം വഴി തിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ എഐ183 വിമാനമാണ് റഷ്യയിലെ ക്രാസ്നോയാർസ്ക് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത് .

കാർ​ഗോ ഏരിയയിൽ പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. വിമാനത്തിൽ 225 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത് . എല്ലാവരേയും വിമാനത്താവളത്തിലെ ടെർമിനൽ ബിൽഡിങ്ങിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *