Your Image Description Your Image Description
Your Image Alt Text

കോൺഗ്രസ് രാജ്യത്ത് അധികാരത്തിലേറിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാകും. ആർ.എസ്.എസിനും ബി.ജെ.പി.ക്കുമെതിരായ പോരാട്ടത്തിൽ ആരെയും ഭയപ്പെടരുത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ 139-ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് നാഗ്പുരിൽ സംഘടിപ്പിച്ച മെഗാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.ബി.ജെ.പി.യും കോൺഗ്രസും പിന്തുടരുന്ന പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമാണ്. ബി.ജെ.പി.യിൽ ഏകാധിപത്യമാണുള്ളത്. പ്രധാനമന്ത്രി ആരെയും കേൾക്കാൻ തയ്യാറല്ല. നിയമം ബാധകമല്ലാത്ത രാജാവ് പറയുന്നത് പ്രജകൾ അനുസരിക്കണം എന്ന സ്ഥിതിയാണുള്ളത്. കോൺഗ്രസിൽ ചെറിയ പ്രവർത്തകനുപോലും പാർട്ടിയിലെ നേതാക്കളെ വിമർശിക്കാൻ അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *