Your Image Description Your Image Description

കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താനും വ്യവസായ- അക്കാഡമിക്ക് ബന്ധം ശക്തിപ്പെടുത്താനും എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല 3 ദിവസം നീണ്ടുനിൽക്കുന്ന സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പ് നടത്തുന്നു. സർവകലാശാലയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്റ്റാർട്ടപ്പ്-ഐ പി ആർ സെല്ലിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടത്തിയ ഹാക്കത്തോണിൽ നിന്ന് തിരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് ബൂട്ട്ക്യാമ്പിൽ പങ്കെടുക്കുന്നത്.

സ്റ്റാർട്ടപ്പ് മിഷന്റെ മേക്കർ വില്ലേജിൽ ജൂലൈ 18 ന് ആരംഭിക്കുന്ന ബൂട്ട് ക്യാമ്പിൽ വിവിധ എൻജിനീയറിങ് കോളേജുകളിലെ 19 ടീമുകളിൽ നിന്നായി 65 വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. സംരംഭകത്വ പരിശീലനങ്ങൾ, നെറ്റ്‌വർക്കിങ് സെഷനുകൾ, ഗ്രൂപ്പ് പാനൽ ചർച്ച, ഐഡിയ പിച്ചിങ്, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവ ബൂട്ട് ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ലഭിക്കും.

സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ്, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ അനൂപ് പി അംബിക എന്നിവർ ബൂട്ട് ക്യാംപിൽ മുഖ്യ പ്രഭാഷണം നടത്തി.സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ദർ പങ്കെടുക്കുന്ന ബൂട്ട് ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പങ്കെടുത്തു. വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താനുതകുന്ന രീതിയിൽ പരിഷ്‌ക്കരിച്ച ബി.ടെക് പാഠ്യപദ്ധതി ഈ വർഷം മുതലാണ് സർവകലാശാല നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *