Your Image Description Your Image Description

ന്യൂഡല്‍ഹി: മാനേജ്‌മെന്റ് തലത്തിലൊരു തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റിന് (എംഎടി- Management Aptitude Test (MAT) August 2024) ഇപ്പോള്‍ അപേക്ഷിക്കാം. ഓള്‍ ഇന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎംഎ) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2024-നായിരിക്കും പരീക്ഷ. https://mat.aima.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഓഗസ്റ്റ് 11 മുതല്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാന്‍ സമയമുണ്ടാകും.

2,100 രൂപ ആണ് അപേക്ഷാ ഫീസ്. പിബിടി അഥവാ പേപ്പർ ബേസ്ഡ് ടെസ്റ്റ് ഓഗസ്റ്റ് 25-നാകും നടത്തുക. ഇതിന് രജിസ്റ്റര്‍ ചെയ്യാനുളള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.

സിബിടി അഥവാ കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് ഓഗസ്റ്റ് 18-നായിരിക്കും നടത്തുക. ഇതിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11 ആണ്.

ഐബിടി അഥവാ ഇന്റർനെറ്റ് ബേസ്ഡ് ടെസ്റ്റിന്റെ ഒന്നാം ഘട്ടം ഓഗസ്റ്റ് 14-ന് നടത്തും. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 9 ആണ്. ഐബിടി രണ്ടാം ഘട്ട പരീക്ഷ ഓഗസ്റ്റ് 23-നാണ്. ഓഗസ്റ്റ് 18 ആണ് ഇതിന് അപേക്ഷിക്കാനുളള അവസാന തീയതി. സെപ്റ്റംബര്‍ 2024-നായിരിക്കും എംഎടി ഓഗസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുക. എംഎടി സ്‌കോര്‍ വെബ്‌സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യാം.

 

Leave a Reply

Your email address will not be published. Required fields are marked *