Your Image Description Your Image Description

 

വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിനി പോലീസ് വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ അനുചിത പരാമര്‍ശങ്ങള്‍ നടത്തുകയും പൊട്ടിച്ചിരിക്കുകയും ചെയ്ത അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കി . സിയാറ്റില്‍ പോലീസിലെ ഡാനിയേല്‍ ഓഡെറര്‍ എന്ന ഉദ്യോഗസ്ഥനെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്.

ജാന്‍വി കണ്ടുല ജനുവരി 23-നാണ് പോലീസ് വാഹനം ഇടിച്ച് മരിച്ചത്. അപകടസമയത്ത് സിയാറ്റില്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ കെവിന്‍ ഡാവേ ഓടിച്ചിരുന്ന വാഹനം ഇടിച്ചാണ് പെൺകുട്ടി മരിച്ചത് . ഡ്രഗ് ഓവര്‍ഡോസ് കോളിന് പിന്നാലെ സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു കെവിന്‍. 119 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനം ഓടിച്ചിരുന്നത് . അപ്പോൾ ആ സമയത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്ന ജാന്‍വിയെ വാഹനം ഇടിക്കുകയും നൂറ് അടി ദൂരത്തേക്ക് തെറിച്ചുവീണ് തൽക്ഷണം ജാൻവി മരിക്കുകയുമായിരുന്നു.

തുടർന്ന് ഡാനിയേല്‍ ജാന്‍വിയുടെ അപകടമരണത്തിന് പിന്നാലെ ചില പരാമര്‍ശങ്ങളും ചിരിയും അയാളുടെ ബോഡി ക്യാം വീഡിയോയില്‍ പതിഞ്ഞിരുന്നു. എന്നാൽ സിയാറ്റില്‍ പോലീസ് ഓഫീസേഴ്‌സ് ഗില്‍ഡിന്റെ (എസ്.പി.ഒ.ജി.) വൈസ് പ്രസിഡന്റായിരുന്നു ഡാനിയേല്‍. ഇയാളും എസ്.പി.ഒ.ജി. പ്രസിഡന്റ് മൈക്ക് സോലനും തമ്മിലുള്ള സംഭാഷണമായിരുന്നു ബോഡി ക്യാമില്‍ പതിഞ്ഞത്. ഇത് പുറത്ത് വന്നതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഡാനിയേലിന്റെ വാക്കുകള്‍ ജാന്‍വിയുടെ കുടുംബത്തിനുണ്ടാക്കിയ വേദന മായ്ച്ചു കളയാനാവുന്നതല്ലെന്ന് സിയാറ്റില്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ ഇന്ററിം ചീഫ് സ്യൂ റാര്‍, പ്രതികരിച്ചു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *