Your Image Description Your Image Description
Your Image Alt Text

ബെലഗാവിയിൽ വീട്ടമ്മയെ നഗ്നയാക്കി റോഡിലൂടെ നടത്തിച്ച് വൈദ്യുതത്തൂണിൽ കെട്ടിയിട്ട സംഭവത്തിൽ രണ്ടുപേർകൂടി അറസ്റ്റിലായി. സന്തോഷ് നായക്, (19), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ 13 പ്രതികളെയും പിടികൂടിയതായി പോലീസ് അറിയിച്ചു.

പ്രതികളെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി സി.ഐ.ഡി. വിഭാഗത്തിന് കൈമാറി. ഈ മാസം 10-നാണ് മകൻ കാമുകിക്കൊപ്പം വീടുവിട്ടു പോയതിനെത്തുടർന്ന് 42-കാരിയായ വീട്ടമ്മയെ പെൺകുട്ടിയുടെ വീട്ടുകാർ ഉപദ്രവിച്ചത്. പുലർച്ചെ ഒരുമണിയോടെ ഹൊസവണ്ട്മുറി ഗ്രാമത്തിലായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *