Your Image Description Your Image Description

വാഷിങ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് .ലാസ് വേഗാസിലെ സന്ദര്ശനത്തിനിടെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് . അതേസമയം ബൈഡന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങൾക്ക്‌ കോവിഡാ ന്തരം തിരിച്ചടിയായിട്ടുണ്ട്‌. അതിനാൽ വൈറ്റ് ഹൗസിൽ നിന്ന് പ്രസിഡന്റ്‌ വസതി ക്വാറന്റൈനായി ബെെഡൻ മാറുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

ബൈഡന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ മൂലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന്‌ പിന്മാറണമെന്നുമുള്ള ചർച്ചകൾ നിലനിൽക്കുമ്പോഴാണ്‌ കോവിഡ് സ്ഥിരീച്ചത് . കോവിഡിനൊടൊപ്പം ശ്വാസകോശ സംബന്ധമായ ചില പ്രശ്‌നങ്ങളും ബൈഡൻ കാണിക്കുന്നുണ്ട്‌. കോവിഡ് ലക്ഷണങ്ങള്‍ കുഴപ്പമില്ലാത്തതാണെന്ന്‌ മെഡിക്കല്‍ ടീം അറിയിച്ചു.

വൈറ്റ് ഹൗസ് സെക്രട്ടറി കരീന്‍ ജീന്‍ പിയെര്‍ ബൈഡന് കോവിഡ് പോസിറ്റീവാണെന്ന് ആദ്യം അറിയിച്ചത്. ഇത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പ്രസംഗം മാറ്റിവച്ചതിന് പിന്നാലെയായിരുന്നു ഇങ്ങനെ ഒരു അറിയിപ്പ്‌ പുറത്ത് വിട്ടത് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *