Your Image Description Your Image Description
Your Image Alt Text

 കോവിഡ് അടച്ചിടൽസമയത്ത് കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക സഹായധനപദ്ധതിയിൽ നാലുവർഷവും ഏറ്റവുമധികം തുക നേടിയെടുത്ത സംസ്ഥാനം ഉത്തർപ്രദേശാണെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്രം നിർദേശിച്ച ബ്രാൻഡിങ് നടപ്പാക്കാത്തതിനാൽ ഈ സാമ്പത്തികവർഷം കേരളത്തിന് നയാപൈസ കിട്ടിയില്ലെന്ന് കഴിഞ്ഞദിവസം ‘മാതൃഭൂമി’ റിപ്പോർട്ടുചെയ്തിരുന്നു. ആന്ധ്രാപ്രദേശ്, മണിപ്പുർ, പഞ്ചാബ് എന്നിവയ്ക്കും പണം കിട്ടിയില്ല.

ഇക്കാലയളവിൽ അനുവദിച്ച 1,67,518.6 കോടിയിൽ 22,857.9 കോടിയും നേടിയത് യു.പി.യാണ്. മൊത്തം തുകയുടെ 14 ശതമാനമാണിത്. ഈ സാമ്പത്തികവർഷം യു.പി.ക്കായി അനുവദിച്ച 18,936 കോടിയിൽ ഇതിനകം 12458.43 കോടിയും യു.പി. സർക്കാർ നേടിയെടുത്ത് ചെലവിട്ടു. 2020-’21-ലാണ് പദ്ധതി നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *