Your Image Description Your Image Description

അഞ്ചല്‍ : വി.സി.ആറും കാസറ്റും വാടകയ്‌ക്കെടുത്തശേഷം ഒളിവില്‍പ്പോയ പ്രതിയെ 29 വര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഇടമണ്‍ ചാലിയക്കര എസ്റ്റേറ്റിലെ മുരുകന്‍ എന്ന അയ്യപ്പനെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത് .അഞ്ചല്‍ തഴമേല്‍ സബീറിന്റെ ഡയാന വീഡിയോ ആന്‍ഡ് മ്യൂസിക് എന്ന കടയില്‍നിന്ന് വി.സി.ആറും മൂന്ന് കാസറ്റും വാടകയ്‌ക്കെടുത്തശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത് . പോലീസ് ഇയാളെ കോഴിക്കോട് ജില്ലയിലെ മുക്കം തിരുവമ്പാടി എസ്റ്റേറ്റില്‍നിന്നാണ് പിടികൂടിയത് .

ഒരുദിവസത്തെ വാടകയ്ക്ക് 1995 ജൂലായ് ഏഴിനാണ് ഇയാള്‍ സാധനമെടുത്തത്. എന്നിട്ട് ഇവ തിരിച്ചുനല്‍കാതെ ഗുജറാത്തിലേക്ക് ഇയാൾ പോയി.ശേഷം അവിടെ നാട്ടിലെത്തി പല സ്ഥലങ്ങളിലുമായി അനവധി ജോലികൾ ചെയ്‌തു . തുടർന്ന് പൊലീസിന് നിലമ്പൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിൽ അവിടെയെത്തിയെങ്കിലും ഇയാൾ അത് മനസിലാക്കി അവിടെനിന്ന് മുക്കം എസ്റ്റേറ്റിലേക്ക് ജോലിക്കുപോയി. പിന്നീട് പോലീസ് പിന്തുടര്‍ന്ന് മുക്കത്തുവെച്ച് ഇയാളെ പിടികൂടുകയായിരുന്നു.

അഞ്ചല്‍ എസ്.എച്ച്.ഒ. സാബു, എസ്.ഐ. ട്വങ്കില്‍ ശശി, സീനിയര്‍ സി.പി.ഒ. വിനോദ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത് .

 

 

Leave a Reply

Your email address will not be published. Required fields are marked *