Your Image Description Your Image Description

നന്ദിയോട്: തിരുവനന്തപുരത്ത് നന്ദിയോട് പടക്കശാലയിൽ തീപിടുത്തം . ഉടമയ്ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് നന്ദിയോട് ആലംപാറ ശ്രീ മുരുക പടക്ക വില്‍പനശാലയിൽ തീപ്പിടിത്തം ഉണ്ടായത്.

പരുക്കേറ്റ ഉടമ ഷിബുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഷെഡ് തകര്‍ന്നിട്ടുണ്ട്. അപകട സമയത്ത് ഷിബു മാത്രമാണ് അപ്പോൾ അവിടെ ഉണ്ടായത് . ഉടൻ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ച് അവർ സ്ഥലത്തെത്തി.

കമ്പിനിയുടെ ലൈസന്‍സ് ഷിബുവിന്റെ ഭാര്യ മഞ്ജുവിന്റെ പേരിലാണ് . അതുകൊണ്ട് വില്‍പനയ്ക്കും നിര്‍മാണത്തിനും ലൈസന്‍സ് ഉണ്ട്. എന്നാൽ ഇവരുടെ പക്കൽ അളവില്‍ കൂടുതല്‍ സാധനങ്ങള്‍ ഷൈഡില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

നാലു വര്‍ഷം മുന്‍പ്ഷിബുവിന്റെ പേരില്‍ ലൈസന്‍സ് ഉള്ള പാലോട് പുലിയൂരില്‍ പടക്ക നിര്‍മാണ ശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരണപ്പെട്ടിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *