Your Image Description Your Image Description

ആലപ്പുഴ : തുടരെ പെയ്യുന്ന ശക്തമായ മഴയിൽ ഉണ്ടായ കാറ്റിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ പവർഹൗസ്​ വാർഡിൽ സിയ മൻസിലിൽ ഉനൈസ്​ (28) ആണ് മരിച്ചത്. ​ ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന്​ സമീപo തിങ്കൾ രാവിലെ 11.15നാണ് അപകടം സംഭവിച്ചത് .

കനത്ത മഴ ആയത് കൊണ്ട് ഉനൈസും ഭാര്യ അലീഷ്യയും സ്കൂട്ടറിൽ പോകുമ്പോൾ സ്കൂട്ടർ സമീപത്തെ തട്ടുകടയോട് ചേർത്ത് നിർത്തിയിരുന്നു .ശേഷം ശക്തമായ കാറ്റിൽ തട്ടുകടയുടെ എതിർവശത്തുള്ള ​മരം പൊട്ടിവീണ് ഉനൈസിന് മേൽ പതിക്കുകയായിരുന്നു.

തുടർന്ന് മരത്തിനടിയിലായ ഉനൈസിനെ സമീപത്തെ തടിമില്ലിൽനിന്ന്​ ക്രെയിൻ എത്തിച്ച ശേഷം ​ മരംഉയർത്തിമാറ്റിയാണ് ​ആശുപത്രിയിൽ എത്തിച്ചത്​. അപകടത്തിൽ ഭാര്യ അലീഷ്യയ്ക്കും പരിക്കേറ്റിട്ടുണ്ട് . പിന്നീട് പരിക്കേറ്റ് ഉനൈസിൻ ചികിത്സയിലായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *