Your Image Description Your Image Description

 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ . പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണo നടന്നത് .

പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലായിൽ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.സുനില്‍ നാലുമണിക്ക് എറണാകുളത്തേക്കുള്ള ബസില്‍ ഡ്യൂട്ടിക്ക് കയറാനായാണ് സ്വകാര്യകാറില്‍ ഡിപ്പോയിലെത്തിയത്. എന്നാല്‍ അവിടെ വഴിയില്‍ ചില തടസ്സം ഉണ്ടായി ശേഷം അബ്ദുള്‍ റഷീദിന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു. കുറെ നേരം ഹോണടിച്ചിട്ടും ഓട്ടോ മാറ്റാൻ ഇയാൾ തയ്യാറാവാതെ വിസമ്മതിച്ച ഇയാള്‍ സുനിലിനെ മര്‍ദിക്കുകയായിരുന്നു . എന്നിട്ട് ഓട്ടോയില്‍ തുണിയില്‍പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് ഇയാൾ സുനിലിനെ കുത്താന്‍ ശ്രമിച്ചു . അപ്പോൾ എതിർക്കാൻ സുനില്‍ കൈകൊണ്ട് തടുക്കാൻ ശ്രമിച്ചു . തുടർന്ന് ഡിപ്പോയിലെ മറ്റുജീവനക്കാരെത്തിയാണ് പ്രതിയെ പിടികൂടി ശേഷം ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *