Your Image Description Your Image Description
Your Image Alt Text

പട്ടികജാതിക്കാരിയായ യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ജോഗി സമുദായം ഊരുവിലക്ക് കൽപിക്കുന്നതായി പരാതി. ശിവമോഗ്ഗ ജില്ലയിലെ കുംസി ഹൊബ്ലി ഹൊറബൈലു ഗ്രാമത്തിലെ വി.എൻ. ദിനേശ് (27), ഭാര്യ പ്രീതി (22) എന്നിവരും കുടുംബാംഗങ്ങളുമാണ് ബഹിഷ്കരണം നേരിടുന്നത്.

സംഭവം സംബന്ധിച്ച് ഇരുവരും ശിവമോഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജെ.കെ. മിഥുൻ കുമാറിന് പരാതി നൽകി. സെപ്റ്റംബർ 10നാണ് ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം നടന്നത്. ആ മാസം 27ന് ശിവമോഗ്ഗ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തു. ഇതേത്തുടർന്ന് ഗ്രാമത്തിലെ സമുദായ മുഖ്യന്മാർ യോഗം ചേർന്ന് ബഹിഷ്കരണം പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *