Your Image Description Your Image Description

 

 

ബർലിൻ: യൂറോ കപ്പ് 2024ലെ വ്യക്തിഗത പുരസ്‌കാരങ്ങൾ തൂത്തുവാരി സ്‌പാനിഷ് താരങ്ങൾ. സ്‌പെയ്‌ൻറെ റോഡ്രി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കൗമാര വിസ്‌മയം ലാമിൻ യമാലാണ് മികച്ച യുവതാരം.

ലാമിൻ യമാൽ എന്ന വരുംകാല താരത്തിൻറെ വരവറിയിക്കലായി യൂറോ 2024. ഈ യൂറോയിൽ നാല് അസിസ്റ്റുകൾക്കൊപ്പം തൊട്ടതെല്ലാം റെക്കോർഡാക്കി മാറ്റിയ സ്‌പാനിഷ് 17കാരന് യംഗ് പ്ലെയർ അവാർഡിന് എതിരാളികളില്ലായിരുന്നു. മധ്യനിരയിൽ സ്‌പാനിഷ് കുതിപ്പിൻറെ ഗതിയും വിധിയും നിയന്ത്രിച്ച റോഡ്രിയാണ് ടൂർണമെൻറിൻറെ താരം. ഫൈനലിലെ മികച്ച താരമായി സ്‌പെയ്‌നിൻറെ ഇടത് വിങിലെ യുവരക്തം നിക്കോ വില്യംസ് തെരഞ്ഞെടുക്കപ്പെട്ടു. കലാശപ്പോരിൽ നിക്കോ വലചലിപ്പിച്ചിരുന്നു. ലാമിൻ യമാൽ-നിക്കോ വില്യംസ് കൂട്ടുകെട്ടാണ് ടൂർണമെൻറിൽ സ്‌പാനിഷ് കുതിപ്പിന് പ്രധാന ഊർജമായത്. മൂന്ന് ഗോൾ വീതം നേടിയ ഡാനി ഓൽമോ, ഹാരി കെയ്ൻ, കോഡി ഗാക്പോ, ജമാൽ മുസ്യാല, ഇവാൻ സ്ക്രാൻസ്, ജോർജസ് മികൗറ്റാഡ്സേ എന്നിവർ ടോപ് സ്കോറ‍ർക്കുള്ള ഗോൾഡൺ ബൂട്ട് പങ്കിട്ടു.

യൂറോ 2024ൻറെ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ച് സ്‌പെയിൻ ചാമ്പ്യൻമാരായിരുന്നു. സ്‌പെയ്‌നായി നിക്കോ വില്യംസും മികേൽ ഓയർസബാലുമാണ് ഗോളുകൾ നേടിയതെങ്കിൽ കോൾ പാൽമറിലൂടെയായിരുന്നു ഇംഗ്ലണ്ടിൻറെ ഏക മറുപടി. തുട‍ർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലിൽ തോൽക്കുന്നത്. നാലാം കിരീടം നേടിയ സ്പെയ്ൻ ഏറ്റവും കൂടുതൽ തവണ യൂറോ കപ്പ് നേടുന്ന ടീമെന്ന നേട്ടവും സ്വന്തമാക്കി. ഈ ടൂർണമെൻറിലെ എല്ലാ കളിയും ജയിച്ചാണ് സ്പെയൻറെ വിജയേഭേരി.

Leave a Reply

Your email address will not be published. Required fields are marked *