Your Image Description Your Image Description

 

നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് ബാദുഷ പ്രൊഡക്ഷൻസ്,ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ എൻ.എം ബാദുഷ, ശ്രീലാൽ എം.എൻ എന്നിവർ ചേർന്ന് നിർമ്മിച്ച് ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം സ്പ്രിംഗ്. ചിത്രത്തിൻ്റെ സെക്കന്റ് ലുക്ക്പോസ്റ്റർ റിലീസായി. ചിത്രത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെല്ലാം ഉള്ള പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത് . സുനിൽ ജി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ചിത്രത്തിൽ മറ്റ് അഭിനേതാക്കൾ പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് .പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായ ശേഷം ചിത്രം ആഗസ്റ്റ് മാസം തിയറ്ററുകളിൽ എത്തും.

സിനോജ് അയ്യപ്പനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. മ്യൂസിക്- അലോഷ്യ പീറ്റർ, എഡിറ്റർ- ജോവിൻ ജോൺ, ആർട്ട്- ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ,കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ,ആക്ഷൻ- അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള & വിനയ് ചെന്നിത്തല, അസോസിയേറ്റ്- അരുൺ & ജിദു, മാർക്കറ്റിംങ്- ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഓ- പി ശിവപ്രസാദ്, സ്റ്റിൽസ്- സേതു അത്തിപ്പിള്ളിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

Leave a Reply

Your email address will not be published. Required fields are marked *