Your Image Description Your Image Description

ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട രണ്ടു പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര സർവകലാശാലയായ ഉത്തർപ്രദേശ് അമേഠിയിലെ രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി (ആർ.ജി.എൻ.എ.യു.) അപേക്ഷ ക്ഷണിച്ചു.

ഏവിയേഷൻ സർവീസസ് ആൻഡ് എയർ കാർഗോ ബാച്ച്‌ലർ ഓഫ് മാനേജ്‌മെന്റ്‌ സ്റ്റഡീസ് (ബി.എം.എസ്.) പ്രോഗ്രാം പ്രവേശനത്തിന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

ഉയർന്ന പ്രായപരിധി, പ്രവേശനത്തിന്റെ അവസാന ദിവസം 21 വയസ്സ്. ലോജിസ്റ്റിക്സ് സെക്ടർ സ്കിൽ കൗൺസിലുമായി സഹകരിച്ചുനടത്തുന്ന ഈ അപ്രന്റിസ് എംബഡഡ് പ്രോഗ്രാമിൽ, രണ്ടുവർഷത്തെ പഠനവും ഏവിയേഷൻ/കാർഗോ കമ്പനികളിലെ ഒരുവർഷത്തെ അപ്രൻറിസ് പരിശീലനവും ഉൾപ്പെടുന്നു. മൂന്നാംവർഷത്തിലുള്ള അപ്രൻറിസ്ഷിപ്പ് കാലയളവിൽ 7500 രൂപമുതൽ 18,000 രൂപവരെ സ്റ്റൈപ്പെൻഡ് ലഭിക്കും.

ജി.എം.ആർ. ഏവിയേഷൻ അക്കാദമിയുമായി സഹകരിച്ചുനടത്തുന്ന 18 മാസം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇൻ എയർപോർട് ഓപ്പറേഷൻസ് (പി.ജി.ഡി.എ.ഒ.) പ്രോഗ്രാമിലേക്ക് 50 ശതമാനം മാർക്കോടെയുള്ള (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) ബാച്ച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി പ്രവേശനത്തിന്റെ അവസാനദിവസം 25 വയസ്സ്. 12 മാസത്തെ ക്ലാസ് റൂം പഠനവും ജി.എം.ആർ. എയർപോർട്ടിലെ ആറുമാസ ഇന്റേൺഷിപ്പും അടങ്ങുന്നതാണ് പ്രോഗ്രാം.

രണ്ടു പ്രോഗ്രാമുകളിലെയും പ്രവേശനം, യോഗ്യതാ പ്രോഗ്രാം മാർക്ക്, എഴുത്തുപരീക്ഷ (ഓൺലൈൻ/ഓഫ് ലൈൻ) പേഴ്സണൽ ഇൻറർവ്യൂ എന്നിവ പരിഗണിച്ചാകും. യോഗ്യതാ കോഴ്സ് അന്തിമ പരീക്ഷാ മാർക്ക് ഷീറ്റ് ഓഗസ്റ്റ് 31-നകം ഹാജരാക്കണം. അപേക്ഷ rgnauadm.samarth.edu.in വഴി ജൂലായ് 15-ന് രാത്രി 11 വരെ നൽകാം. വിവരങ്ങൾക്ക്: rgnau.ac.

Leave a Reply

Your email address will not be published. Required fields are marked *