Your Image Description Your Image Description

ബംഗളുരു : സൊമാറ്റോയിൽ ഓർഡർ ചെയ്ത് മൊമോസ് കിട്ടിയില്ല . അസൗകര്യവും മാനസിക സംഘർഷവും ഉണ്ടാക്കിയത് സൊമാറ്റോയുടെ സേവനത്തിന്‍റെ പോരായ്മയാണെന്ന് ഉപഭോക്തൃ കമീഷൻ ചൂണ്ടിക്കാട്ടി. തുടർന്ന് അസൗകര്യത്തിനും മാനസിക പീഡനത്തിനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും സൊമാറ്റോ നല്‍കണമെന്ന് കമീഷൻ പ്രസിഡന്‍റ് ഇഷപ്പ കെ ഭൂട്ടെ ഉത്തരവിട്ടു . ഓഡർ ചെയ്ത് മോമോസ് ഡെലിവറിയിൽ വീഴ്ച വരുത്തിയ സൊമാറ്റോ 60,000 രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ് ഇറക്കിയത് .

ശീതള്‍ എന്ന യുവതി കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഓണ്‍ലൈനായി മോമോസ് ഓർഡർ ചെയ്തത്. 133.25 രൂപ സൊമോറ്റോയിലൂടെ അടയ്ക്കുകയും ചെയ്തു. ഓർഡർ ചെയ്ത് പതിനഞ്ചു മിനിറ്റിനു ശേഷം ഫോണില്‍ ഓഡർ ഡെലിവറി ചെയ്തു എന്ന സന്ദേശം ലഭിച്ചു. എന്നാല്‍ തനിക്ക് ഓർഡർ ചെയ്ത മോമോസ് ലഭിച്ചില്ലെന്നും ഡെലിവറി ഏജന്റ് വീട്ടില്‍ വന്നില്ലെന്നും ശീതള്‍ പറഞ്ഞു.

റെസ്റ്ററന്‍റില്‍ അന്വേഷിച്ചപ്പോള്‍ ഡെലിവറി ഏജന്‍റ് ഓർഡർ എടുത്തതായി അറിഞ്ഞു. വെബ്‌സൈറ്റ് വഴി ഡെലിവറി ഏജന്‍റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏജന്‍റ് പ്രതികരിച്ചില്ല. തുടർന്ന് സൊമാറ്റോയോട് ഇ-മെയില്‍ വഴി പരാതിപ്പെട്ടു. 72 മണിക്കൂർ കാത്തിരുന്നിട്ടും പ്രതികരണമൊന്നും ലഭിച്ചില്ല. ശേഷം 2023 സെപ്റ്റംബർ 13ന് സൊമാറ്റോക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

സൊമാറ്റോയില്‍ നിന്ന് മേയ് രണ്ടിന് 133.25 രൂപ തിരികെ ലഭിച്ചതായി ശീതള്‍ പറഞ്ഞു. പരാതിക്കാരന് വളരെയധികംഅസൗകര്യവും മാനസിക സംഘർഷവും ഉണ്ടാക്കിയത് സൊമാറ്റോയുടെ സേവനത്തിന്‍റെ പോരായ്മയാണെന്ന് ഉപഭോക്തൃ കമീഷൻ ചൂണ്ടിക്കാട്ടി. ശീതളിനുണ്ടായ അസൗകര്യത്തിനും മാനസിക പീഡനത്തിനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും സൊമാറ്റോ നല്‍കണമെന്ന് കമീഷൻ പ്രസിഡന്‍റ് ഇഷപ്പ കെ ഭൂട്ടെ ഉത്തരവില്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *