Your Image Description Your Image Description

മുംബൈയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഗ്രാജുവേറ്റ്, ടെക്‌നീഷ്യന്‍, ട്രേഡ് വിഭാഗങ്ങളിലായി 165 ഒഴിവുണ്ട്.

ട്രേഡ് അപ്രന്റിസ്: ഒഴിവ്- 80 (അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍-63, ഇലക്ട്രീഷ്യന്‍-3, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്-5, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-1, ലബോറട്ടറി അസിസ്റ്റന്റ്-8). സ്റ്റൈപ്പന്‍ഡ്: 7000 രൂപ. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ബയോളജി വിഷയങ്ങള്‍ ഉള്‍പ്പെട്ട ബിരുദം അല്ലെങ്കില്‍ 10 + 1 സ്ട്രീമില്‍ സയന്‍സ് വിഷയത്തിലുള്ള പന്ത്രണ്ടാംക്ലാസ് ജയം / തത്തുല്യം.

ടെക്‌നീഷ്യന്‍ അപ്രന്റിസ്: ഒഴിവ്-54 (കെമിക്കല്‍-14, കംപ്യൂട്ടര്‍-2, ഇലക്ട്രിക്കല്‍-10, ഇന്‍സ്ട്രുമെന്റേഷന്‍-10, മെക്കാനിക്കല്‍-18). സ്റ്റൈപ്പന്‍ഡ്: 8000 രൂപ. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള എന്‍ജിനീയറിങ് ഡിപ്ലോമ.

ഗ്രാജുവേറ്റ് അപ്രന്റിസ്: ഒഴിവ് 31 (സെക്രട്ടേറിയല്‍ അസിസ്റ്റന്റ്). സ്റ്റൈപ്പന്‍ഡ്: 9000 രൂപ. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഇംഗ്ലീഷ് പരിജ്ഞാനവും. പ്രായം:

എല്ലാ വിഭാഗങ്ങളിലും 18-25 വയസ്സ്

അപേക്ഷകര്‍ ബന്ധപ്പെട്ട അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വിദൂര/ പാര്‍ട്ട് ടൈം കോഴ്‌സുകാര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ www.rcfltd.com-ല്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 19 (വൈകീട്ട് 5 മണി വരെ)

 

 

 

Leave a Reply

Your email address will not be published. Required fields are marked *