Your Image Description Your Image Description

 

ന്യൂഡൽഹി : കേന്ദ്ര വിവരാവകാശ കമീഷന്‌ (സിഐസി) ബെഞ്ചുകൾ രൂപീകരിക്കാനുമുള്ള അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി. സിഐസിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക്‌ അതിന്റെ സ്വയംഭരണാധികാരം ഉറപ്പാക്കേണ്ടത്‌ അത്യാവശ്യമാണെന്നും ജസ്‌റ്റിസ്‌ വിക്രംനാഥ്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു.

‘കേന്ദ്ര വിവരാവകാശകമീഷൻ (മാനേജ്‌മെന്റ്‌) റെഗുലേഷൻസ്‌–-2007’ സിഐസി രൂപീകരിച്ച് റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്ക്‌ എതിരായ അപ്പീലിലാണ്‌ സുപ്രീംകോടതി ഉത്തരവ് ഇറക്കിയത് . അതേസമയം റെഗുലേഷൻസ്‌ റദ്ദാക്കിയ ഹൈക്കോടതി സിഐസിക്ക്‌ ബെഞ്ചുകൾ ഉണ്ടാക്കാനുള്ള അധികാരമില്ലെന്നും നിരീക്ഷിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് പൂർണമായും തള്ളിക്കളയുന്ന വിധിയാണ്‌ സുപ്രീംകോടതിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുള്ളത്‌. വിവരാവകാശനിയമത്തിന്റെ 12(4), 15(4) വകുപ്പുകൾ സിഐസിക്ക്‌ ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരങ്ങൾ വ്യക്തമായി നൽകുന്നില്ലെങ്കിലും കമീഷന്‌ അതിന്റെ കർത്തവ്യങ്ങൾ ഫലപ്രദമായി നിർവഹിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അധികാരങ്ങൾ നൽകിയിട്ടുണ്ടെന്നാണ്‌ സുപ്രീംകോടതിയുടെ കണ്ടെത്തൽ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *