Your Image Description Your Image Description

 

കോഴിക്കോട്‌: വിരണ്ടോടി വന്ന പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു . മൊകവൂരിൽ ഞായർ രാവിലെയായിരുന്നു സംഭവം. അക്രമണത്തിൽ കുത്തേറ്റ നമ്പോൽ പറമ്പിൽ സതി, എടക്കണ്ടിയിൽ ചന്ദ്രപ്രഭൻ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറക്കാൻ വേണ്ടി എരഞ്ഞിക്കൽ ഭാഗത്ത് കൊണ്ട് പോയ പോത്താണ് വിരണ്ടോടിയത്.

മൊകവൂർ കാമ്പുറത്തുകാവ് ക്ഷേത്രത്തിൽ കയറി പോത്ത് വാതിലിൽ കുത്തിയശേഷം അവിടെയുള്ളവരെ ആക്രമിക്കുകയായിരുന്നു . എന്നിട്ട് വഴിയിൽ ഉണ്ടായിരുന്ന രണ്ട്‌ ബൈക്കുകൾ കുത്തിമറിച്ചിട്ടു. ശേഷം അതുവഴി നടന്നുവരികയായിരുന്ന ചന്ദ്രപ്രഭന്റെ പിറകെ പോയി കുത്തിത്തെറിപ്പിക്കുകയായിരുന്നു. തുടർന്ന് നമ്പോൽ പറമ്പിൽ സതിയെ വീടിനകത്ത് കയറി കുത്തിപ്പരിക്കേൽപ്പിച്ചിട്ടുണ്ട് . അക്രമണത്തിൽ വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ഉടൻ തന്നെ അഗ്‌നിരക്ഷാ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ സേന സ്റ്റേഷനിൽനിന്ന് ഒരു യൂണിറ്റിനെ സഹായത്തിനായി അവിടേക്ക് എത്തിച്ചു . ശേഷം വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ കോളനിക്ക് സമീപത്തുവച്ച് നാട്ടുകാരാണ് പോത്തിനെ പിടികൂടിയത് .

 

Leave a Reply

Your email address will not be published. Required fields are marked *