Your Image Description Your Image Description

കൊച്ചി :  വിൽപനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ. തൊടുപുഴ ഇടവെട്ടി പുത്തൻവീട്ടിൽ ആഷിക് അൻസാരി (22), വടക്കൻ പറവൂർ വീട്ടുവിലത്തറ വീട്ടിൽ വി.എസ്.സൂരജ് (21) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പൊലീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ‌

പ്രതികളുടെ പക്കലിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 2.92 ഗ്രാം കൊക്കെയ്നും 0.37 ഗ്രാം എംഡിഎംഎയുംമാണ് കണ്ടെടുത്തത് . പൊലീസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാക്കനാട് ഗ്രീൻ ഗാർഡൻ റോഡിൽ സ്ഥിതിചെയ്യുന്ന ഹാർവെസ്റ്റ് ഹോംസിൽ കൊച്ചി സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത് . പോലീസ് ഇവർക്ക് ലഭിച്ച ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *