Your Image Description Your Image Description

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കികൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഇനി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ കഴിയില്ല. 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 55 പ്രകാരം ഭേദഗതി വരുത്തിയ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തു.

പൊലീസ്, അഴിമതി വിരുദ്ധ വിഭാഗം, അഖിലേന്ത്യ സര്‍വീസ് തുടങ്ങിയവയിലെ പ്രധാന നിര്‍ദേശങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷന്‍ അനുമതിയിലും ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ക്കും ഗവണറുടെ അനുമതി ആവശ്യമാണ്. ചീഫ് സെക്രട്ടറി മുഖേനയാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടത്.

ജമ്മു കശ്മീരിൽ നടക്കുവാൻ പോകുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നൽകി കൊണ്ട് ഉത്തരവിറക്കിയത് . ജമ്മു കശ്മീരില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭേദഗതി ചെയ്തത് . കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇന്ന് രാവിലെയാണ് വിജ്ഞാപനം പുറത്തിറക്കിയത്. നിലവില്‍ മനോജ് സിന്‍ഹയാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *