Your Image Description Your Image Description

മുംബൈ : അധികാരദുർവിനിയോ​ഗം നടത്തിയ വിവാദത്തിൽ മഹാരാഷ്ട്രയിലെ ട്രെയ്നി ഐഎഎസ് ഉദ്യോ​ഗസ്ഥ പൂജ ഖേഡ്കറിന്റെ അമ്മയ്ക്കെതിരെ പൊലീസ് കേസെ ടുത്തു . കർഷകർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പൂനെ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് . അതിൽ പൂജയുടെ അമ്മ കർഷകരോട് കൈത്തോക്കുയർത്തി സംസാരിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രച്ചരിച്ചിരുന്നു .

അതേസമയം പൂജ ഖേഡ്കറിനെനെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഐഎഎസ് കിട്ടാൻ വ്യാജ രേഖകൾ സമർപ്പിച്ചുവെന്നതടക്കമുള്ള ആരോപണം പേഴ്സണൽ മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി അന്വേഷിക്കും. കുറ്റം തെളിഞ്ഞാൽ സ്ഥാനത്ത് നീക്കുമെന്നും ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും പേഴ്സണൽ മന്ത്രാലയം അറിയിച്ചു.

2023 മഹാരാഷ്ട്ര കേഡറിൽ ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥയായ പൂജ പ്രൊബേഷനിലാണ് നിലവിൽ ഇപ്പോൾ . ഇവർ സ്വകാര്യ ഔഡി കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും സർക്കാർ ബോർഡ് വയ്ക്കുകയും ചെയ്ത് ജൂനിയർ ഉദ്യോ​ഗസ്ഥരോട് മോശമായി പെരുമാറുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥനത്തിൽ പൂണെയിൽ സർക്കാർ പൂജയെ വാഷിം ജില്ലയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഒബിസി ക്വോട്ട ആനുകൂല്യം കിട്ടാനായി വ്യാജ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകി, വ്യാജ കാഴ്ചപരിമിതി സർട്ടിഫിക്കറ്റ് നൽകി എന്നതടക്കമുള്ള ആരോപണങ്ങളും പൂജയ്ക്കെതിരെയുണ്ട്. പൂജയുടെ അച്ഛൻ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോ​ഗസ്ഥനായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *