Your Image Description Your Image Description

ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) പ്രവേശനത്തിനുള്ള അക്കാദമിക് യോഗ്യതാവ്യവസ്ഥ, കൗൺസിൽ ഓഫ് ആർക്കിടെക്ചർ, (സി.ഒ.എ.) ഭേദഗതിചെയ്തു.

അഞ്ചുവർഷ ബി.ആർക്. പ്രോഗ്രാം പ്രവേശനം തേടുന്നവർ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധവിഷയങ്ങളായും കെമിസ്ട്രി, ബയോളജി, ടെക്നിക്കൽ വൊക്കേഷണൽ വിഷയം, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, എൻജിനിയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലൊന്നുംകൂടി പഠിച്ച് 10+2/തത്തുല്യപരീക്ഷ മൊത്തത്തിൽ 45 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ച് 10+3 ഡിപ്ലോമ പരീഷ മൊത്തത്തിൽ 45 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.

പ്രവേശനത്തിനു ബാധകമായ യോഗ്യതാമാർക്ക് ഇളവുകൾ, കേന്ദ്ര സർക്കാരിന്റെയോ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെയോ സംവരണ തത്ത്വങ്ങൾക്ക് വിധേയമായിരിക്കും.

2024-25 സെഷൻ ബി.ആർക്. പ്രവേശനത്തിന് ഭേദഗതിവ്യവസ്ഥ ബാധകമായിരിക്കുമെന്നും വിദ്യാർഥികൾ, രക്ഷിതാക്കൾ, ആർക്കിടെക്ചർ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട അധികാരികൾ തുടങ്ങിയവർ പുതിയവ്യവസ്ഥ പാലിക്കണമെന്നും കൗൺസിൽ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടക്ചർ (നാറ്റ) അടിസ്ഥാനമാമാക്കി ബി.ആർക്. പ്രവേശനം നൽകുന്ന, കൗൺസിൽ ഓഫ് ആർക്കിടക്ചർ അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക www.nata.in ൽ ലഭ്യമാണ്. വിവരങ്ങൾക്ക്: www.nata.in | www.coa.gov.in.

Leave a Reply

Your email address will not be published. Required fields are marked *