Your Image Description Your Image Description

തൃശൂർ : ലോകത്ത്‌  പാമ്പ്‌  ഭൂപടത്തിൽ ഇടം പിടിക്കാൻ കേരളത്തിൽനിന്നും പുതിയ ഇനം. മഞ്ഞപ്പൊട്ടുവാലൻ എന്ന  ഷീൽഡ്‌ ടെയിൽ കുടുംബത്തിൽപ്പെട്ട പാമ്പിനെയാണ്‌ കണ്ടെത്തിയത്‌. ഈ പാമ്പിനെ കണ്ട് വരുന്നത് പശ്‌ചിമഘട്ട മലനിരകളിൽ കേരളത്തിലെ മൂന്നാർ, തമിഴ്‌നാട്ടിലെ മേഘമല എന്നിവിടങ്ങളിലാണ്‌. ന്യൂസിലാൻഡ് ആസ്ഥാനമായുള്ള മഗ്നോളിയ പ്രസ്സിന്റെ സൂട്ടാക്സ എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനo ഉണ്ടായത് . ഈ പാമ്പിന്റെ ശാസ്‌ത്രനാമം യൂറോപെൽട്ടിസ് കോഡോമാക്കുലേറ്റാ  എന്നാണ്‌ . ആകെ കണക്കുകൾ പുറത്ത് വരുമ്പോൾ  ലോകത്തിൽ 4109 ഇനവും ഇന്ത്യയിൽ 349 ഇനവും കേരളത്തിൽ 128  ഇനവും പാമ്പുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് .

ഈ ഒരു പുതിയ ഇനം പാമ്പിനെ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് ഗോർ, കലിക്കറ്റ് യൂണിവേഴ്സിറ്റി സുവോളജി വിഭാഗത്തിൽ നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോ. സന്ദീപ് ദാസ്, ന്യൂ കാസിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. വി  ദീപക്, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ ജേസൺ ജെറാർഡ്, അശോക ട്രസ്‌റ്റ്‌ ഫോർ റിസർച്ച്‌ ഇൻ ഇക്കോളജി ആൻഡ് എൻവയോണ്മെന്റ് ബംഗളൂരുവിലെ ഗവേഷകൻ   സൂര്യനാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള  പഠനത്തിലാണ്‌ കണ്ടെത്തിയത്‌.

യൂറോപെൽട്ടിസ് കോഡോമാക്കുലേറ്റാ  ഇനത്തിൽ 28–-ാമത്തെ ഇനമാണിത്‌. വിഷമില്ലാത്ത ഈ പാമ്പ്‌ മണ്ണിനടിയിലാണ്‌ ജീവിക്കുക.  വിലരിന്റെ  വണ്ണവും 36 സെന്റീമീറ്റർ നീളവുമാണ്‌.  വാലിന്റെ അറ്റത്ത്‌ മഞ്ഞപ്പൊട്ടുണ്ട്‌.  അതിനാലാണ്‌ മഞ്ഞപ്പൊട്ടുവാലൻ എന്ന പേര്‌ നൽകിയതെന്ന്‌ ഡോ. സന്ദീപ്‌ ദാസ്‌  പറഞ്ഞു.
മുമ്പ് മേഘമലയിൽ വണ്ടി കയറി ചത്ത നിലയിൽ  ഈ പാമ്പിനെ  കണ്ടെത്തിയിരുന്നു. ശേഷം കേരള വനം വകുപ്പ്‌ നിർദേശപ്രകാരം  ഉഭയ–- ഉരഗ ജീവികളുടെ സർവേയിൽ പെരിയാറിലും  ഈ ഇനത്തെ കണ്ടിരുന്നു.  എന്നാൽ ഇവയെ ശേഖരിക്കാൻ  അനുമതിയുണ്ടായില്ല. തുടർന്ന് ഈ പാമ്പിനെ  മൂന്നാറിൽനിന്നും  കണ്ടെത്തി. അതേസമയം രൂപസാദൃശ്യ പഠനത്തിലും  തുടർപഠനത്തിലും പുതിയ ഇനമാണെന്ന്‌ പിന്നീട് സ്ഥിരീകരിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *