Your Image Description Your Image Description

കൊല്ലം: കേരളത്തിലെ ആദ്യ അംഗീകൃത പതിനഞ്ച്അംഗ വനിതാ മേസൺ സംഘം സംസ്ഥാനത്തെ തൊഴിൽ വകുപ്പിന് കീഴിലുള്ള ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്‌ട്രക്ഷന്‌ (ഐഐഐസി) നേട്ടം സമ്മാനിച്ചു .

ഇവർ 10ന്‌ ദേശീയ നൈപുണ്യ വികസന കോർപറേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കും. എത്രയും പെട്ടെന്ന് നിർമാണം അതിവേഗത്തിൽ പൂർത്തീകരിക്കാനാകുമെന്നതാണ്‌ മേസൺ സാങ്കേതികവിദ്യ കൊണ്ട് ഉദ്ദേശിക്കുന്നത്.ഐഐഐസിയുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയത് മുഖത്തല ബ്ലോക്ക് പഞ്ചായത്താണ് . കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് മാനേജിങ് ഡയറക്ടർ വീണ എൻ മാധവന്റെ അഭിമുഖ്യത്തിൽ സർട്ടിഫിക്കറ്റ് വിതരണംചെയ്യും.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷനായ പദ്ധതിയിൽ . ഫ്രാൻസ് ആസ്ഥാനമായുള്ള ഷ്‌നൈഡർ ഇലക്ട്രിക് കമ്പനിയുടെയും മലേഷ്യൻ ടെക്നോളജി ഉപയോഗപ്പെടുത്തിയിട്ടുള്ള മൈവാൻ ഫോം വർക്സ് എൻജിനിയറിങ്ങിന്റെയും പ്രവർത്തനോദ്‌ഘാടനവും ഈ അവസരത്തിൽ നടക്കും . 20പേരടങ്ങുന്ന കല്പണിക്കാരുടെ സംഘത്തിൽ വനിതകൾ പതിനഞ്ചാണ് . ഐഐഐസിയിൽ പദ്ധതിയുടെ ഭാഗമായി വരുന്ന റൂറൽ മേസൺ ലെവൽ നാല്‌ പരിശീലനം ലഭിച്ച സംഘം നാലു വീടിന്റെ പണികൾ 45 ദിവസം കൊണ്ട് പൂർത്തീകരിച്ചു. അതേസമയം 420 ചതുരശ്ര അടിയിൽ നിർമിച്ച നാല്‌ വീടുകളിൽ മൂന്നെണ്ണം നെടുമ്പന പഞ്ചായത്തിലും ഒരെണ്ണം ഇളമ്പള്ളൂർ പഞ്ചായത്തിലുമാണ് ഉള്ളത് .

Leave a Reply

Your email address will not be published. Required fields are marked *