Your Image Description Your Image Description

കൊച്ചി: ക്യാമ്പസിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ . മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായ രോഹിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . കാംപസില്‍വെച്ച് കോളേജ് പഠനകാലത്ത് പകര്‍ത്തിയ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചത് . തുടർന്ന് പ്രതിയുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

രോഹിത്ത്, എസ്.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന സമയത്ത് കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായും പറയുന്നുണ്ട് . ശേഷം ഇയാൾ ചിത്രങ്ങൾ പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കാപ്ഷനോടെ പലഗ്രൂപ്പുകളിലും ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നിട്ട് ഇയാൾ വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡി. ഉള്‍പ്പെടെ ഉപയോഗിച്ച് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരുന്നത്. തുടർന്ന് അശ്ലീല വെബ്‌സൈറ്റുകളിലും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട കോളേജിലെ ഒരു വിദ്യാര്‍ഥിനി കാലടി പോലീസില്‍ പരാതി നല്‍കി. കൂടെ ഇതിന്
പിന്നില്‍ രോഹിത്താണെന്ന് സംശയിക്കുന്ന ചില തെളിവുകള്‍ സഹിതമാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അതേസമയം ഇതേ രീതിയിൽ ഇയാള്‍ക്കെതിരേ എട്ട് പെണ്‍കുട്ടികള്‍കൂടി സമാനപരാതിയുമായി പോലീസിനെ സമീപിക്കുകയുണ്ടായി .

Leave a Reply

Your email address will not be published. Required fields are marked *