Your Image Description Your Image Description

ഇസ്‌ലാമാബാദ് : ചികിത്സിക്കാൻ കൈയിൽ പണമില്ലാത്തത് കൊണ്ട് പിതാവ് നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി.സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫിറോസ് സ്വദേശിയായ തയ്യബാണ് തന്റെ 15 ദിവസം പ്രായമായ മകളെ കുഴിച്ചുമൂടിയത്‌. സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെ പൊലീസ്‌ അറസ്റ്റുചെയ്തു. ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്നാണ് തയ്യബ്‌ മകളെ കൂഴിച്ചിട്ടതെന്ന്‌ പൊലീസിൽ പറഞ്ഞത് .

കുട്ടിയെ ചാക്കിൽപൊതിഞ്ഞ ശേഷമാണ് കുഴിച്ചു മൂടിയത്. തുടർന്ന് ഫോറൻസിക്‌ പരിശോധനക്കായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *