Your Image Description Your Image Description

പഞ്ചാബ് : പഞ്ചാബിലെ ഗുർദാസ്പൂരിൽ കാർഷിക ർ തമ്മിൽ ഏറ്റുമുട്ടൽ നാല് പേർ കൊല്ലപ്പെട്ടു. കാർഷിക ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നത് . പ്രദേശ വാസികൾ രണ്ട് ചേരികളായി
തിരിഞ്ഞ് വെടിതിർത്തതോടെയാണ് നാലുപേർ മരിച്ചത് .

എപ്പോഴും കൃഷിക്കായുള്ള വെള്ളത്തിന് വേണ്ടി ഇവർക്കിടയിൽ തർക്കം ഉണ്ടായിരുന്നു . ഇതാണ് സംഘർഷത്തിലും വെടിവെപ്പിലും ചെന്നെത്തിയത് . ശ്രീ ഹർഗോവിന്ദ് പൂരിലെ വിധ്വ ഗ്രാമത്തിലാണ് സംഭവം.

ഇരു സംഘങ്ങളിൽ പെട്ട് രണ്ട് പേർ വീതമാണ് മരിച്ചത്. അതിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ അടുത്തുള്ള അമൃത്സറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അറുപത് റൗണ്ടോളം വെടിവെച്ചുവെന്നാണ് റിപ്പോർട്ട്.അതേസമയം ഇവർക്ക് ഏത് വഴിയാണ്  തോക്കുകൾ ലഭിച്ചുവെന്നത് വ്യക്തമായിട്ടില്ല. അത്യാധുനിക വിദേശനിർമിത തോക്കുകൾ ഉൾപ്പെടെ ഉപയോ​ഗിച്ചായിരുന്നു വെടിവെപ്പ് എന്നാണ് പ്രാഥമിക പരിശോധനയിൽ പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *