Your Image Description Your Image Description

കേരള വെറ്ററിനറി സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്ക് ഓൺലൈനായി ജൂലൈ 16 രാത്രി 11 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.kvasu.ac.in ഫോൺ: 04936 209260; dar@kvasu.ac.in.

സിലക്‌ഷൻ എങ്ങനെ? എംഎസ്, എംഎസ്‌സി: യോഗ്യതാപരീക്ഷയിലെ ഗ്രേഡ് പോയിന്റ് ആവറേജ്, എൻട്രൻസ് സ്കോർ, സേവനപരിചയം, പബ്ലിക്കേഷൻസ്, അനുബന്ധ പാഠ്യപ്രവർത്തനങ്ങൾ എന്നിവ നോക്കി റാങ്ക് ചെയ്യും. ബിഎസ്‌സി, ‍‍ഡിപ്ലോമ, പിജി ഡിപ്ലോമ: സർവകലാശാല നടത്തുന്ന എൻട്രൻസ് പരീക്ഷയിലെ സ്കോർ അടിസ്ഥാനമാക്കി.

പ്രോഗ്രാമുകൾ ഇവ

∙ എംഎസ്‌‌–വൈൽഡ് ലൈഫ് സ്റ്റഡീസ് (2 വർഷം) പഠനകേന്ദ്രം:പൂക്കോട്,11സീറ്റ്. യോഗ്യത: ബയോസയൻസസ് ബിരുദം (ബോട്ടണി, സുവോളജി, വെറ്ററിനറി, ഫോറസ്ട്രി, പോൾട്രി പ്രൊഡക്‌ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്).

∙ എംഎസ്‌സി ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി (2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി,6 സീറ്റ്. യോഗ്യത: ബിരുദം (ഡെയറി സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് മൈക്രോബയോളജി, ബയോടെക്നോളജി, ഫുഡ് സയൻസ്, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ്, കെമിസ്ട്രി, മൈക്രോബയോളജി).

∙ എംഎസ്‌സി ബയോസ്റ്റാറ്റ്സ് (2 വർഷം) കേന്ദ്രം: മണ്ണുത്തി, 10 സീറ്റ്. യോഗ്യത: മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡേറ്റ സയൻസ് അടങ്ങിയ ബിരുദം.

∙ എംഎസ്‌സി ബയോകെമിസ്ട്രി & മോളിക്യുലർ ബയോളജി(2 വർഷം) പഠനകേന്ദ്രം:മണ്ണുത്തി,17 സീറ്റ്. യോഗ്യത: ബിരുദം (ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി, കെമിസ്ട്രി, ഡെയറി സയൻസ്, സുവോളജി).

∙ എംഎസ്‌സി അപ്ലൈഡ് മൈക്രോബയോളജി(2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി, 11 സീറ്റ്. യോഗ്യത: ബിരുദം (മൈക്രോബയോടെക്നോളജി, വെറ്ററിനറി സയൻസ്, അഗ്രികൾചർ)

∙ എംഎസ്‌സി അനിമൽ ബയോടെക്നോളജി(2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി, 10 സീറ്റ്. യോഗ്യത: ബിഎസ്‌സി / ബിടെക് (ബയോടെക്നോളജി, ‍ഡെയറി ടെക്നോളജി, ലൈഫ് സയൻസ്).

∙ എംഎസ്‌സി അനിമൽ സയൻസസ് (2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി, 10 സീറ്റ്. യോഗ്യത: ബിവിഎസ്‌സി, ലൈഫ് സയൻസ് ബിരുദം, ബിഎസ്‌സി പോൾട്രി പ്രൊഡക്‌ഷൻ& ബിസിനസ് മാനേജ്മെന്റ് .

∙ എംഎസ്‌സി അപ്ലൈഡ് ടോക്സിക്കോളജി(2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി, 10 സീറ്റ്. യോഗ്യത: സുവോളജി, ബോട്ടണി,അഗ്രികൾചർ, കെമിസ്ട്രി, ഫാർമസി, ലൈഫ് സയൻസസ് ബിരുദം .

∙ബിഎസ്‌സി പോൾട്രി പ്രൊഡക്‌ഷൻ & ബിസിനസ് മാനേജ്മെന്റ് ( 3 വർഷം) പഠനകേന്ദ്രം: കോളജ് ഓഫ് ഏവിയൻ സയൻസസ്, തിരുവിഴാംകുന്ന് (പാലക്കാട്), 44 സീറ്റ്. യോഗ്യത: ബയോളജി അടങ്ങിയ പ്ലസ്ടു/ വിഎച്ച്എസ്‌ഇ

∙ഡിപ്ലോമ ഇൻ ഡെയറി സയൻസ് (2 വർഷം) പഠനകേന്ദ്രം: മണ്ണുത്തി (30) പൂക്കോട് (40) യോഗ്യത: ബയോളജി അടങ്ങിയ പ്ലസ്ടു/ വിഎച്ച്എസ്‌ഇ.

∙ഡിപ്ലോമ ഇൻ ഫീഡ് ടെക്നോളജി (ഒരുവർഷം) പഠനകേന്ദ്രം: മണ്ണുത്തി,10 സീറ്റ് യോഗ്യത: പ്ലസ്ടു/ വിഎച്ച്എസ്‌ഇ (മെക്കാനിക്കൽ /ഇലക്ട്രിക്കൽ/സോഫ്റ്റ്‌വെയർ ഡിപ്ലോമ /ഐടിഐ അഭികാമ്യം) പിജി ഡിപ്ലോമ പ്രോഗ്രാം. ഒരു വർഷ പിജി ഡിപ്ലോമ (ക്ലൈമറ്റ് സർവീസസ് ഇൻ അനിമൽ അഗ്രികൾചർ (2 സീറ്റ്) / ക്ലൈമറ്റ് സർവീസസ് (2) / വെറ്ററിനറി കാർഡിയോളജി (3) / വെറ്ററിനറി അനസ്തീസിയോളജി (2) എന്നിവ മണ്ണുത്തിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *