Your Image Description Your Image Description

പുരി : ഒഡിഷയിലെ പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. അതിൽ ശ്വാസതടസമുണ്ടായ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഞായറാഴ്ച വൈകിട്ട് രഥം വലിച്ചുകൊണ്ടുപോകുന്ന ചടങ്ങിനിടെയായിരുന്നു അപകടo . ബലം​ഗീർ ജില്ലയിലെ സൈന്തലയിൽ നിന്നുള്ള ലളിത് ബാ​ഗർതിയാണ് മരിച്ചതെന്നാണ് മാധ്യമങ്ങൾ പുറത്ത് വിടുന്ന റിപ്പോർട്ട് .

അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില ​ഗുരുതരമാണ്. അതിനാൽ ഇവർ പുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ 300ഓളം പേർക്ക് പരിപാടിക്കിടെ അസ്വസ്ഥതകളുണ്ടായതായിപ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *