Your Image Description Your Image Description

1896 ലാണ് ആധുനിക ഒളിമ്പിക്സ് ഏഥൻസിൽ പിറവിയെടുത്തത്. ഒളിമ്പിക്സിന്റെ 2024 പതിപ്പ് പാരീസിൽ എത്തുമ്പോൾ മാറ്റങ്ങൾ ഏറെയാണ്. നാലു വർഷത്തിലൊരിക്കലാണ് കായിക മാമാങ്കമായ ഒളിമ്പിക്സ് നടക്കുന്നത്. ഇത്തവണ ഫ്രാൻസിലെ പാരീസിൽ വച്ച് ഔദ്യോഗികമായി ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന മുപ്പതാമത്തെ ഒളിമ്പിക്സ് മത്സരങ്ങളാണ് ഒളിമ്പിക്സ് 2024 (പാരീസ്) എന്നറിയപ്പെടുന്നത്.

1896 – ഏതൻസ്

1986 -ലെ ആദ്യ ആധുനിക ഒളിമ്പിക്സിന് ഏഥൻസാണ് വേദിയായത്. അന്ന് ഏപ്രിൽ 6 മുതൽ ഒക്ടോബർ 15 വരെ ഒളിമ്പിക്സ് മത്സരങ്ങൾ അരങ്ങേറി. 14 രാജ്യങ്ങളിൽ നിന്നായി 241 കായികതാരങ്ങളാണ് പ്രഥമ ഒളിമ്പിക്സിൽ പങ്കെടുത്തത്.

1900 – പാരിസ്

1904 ഒളിമ്പിക്സിന് ഫ്രഞ്ച് നഗരമായ പാരിസാണ് വേദിയായത്. അന്ന് മെയ് 14 മുതൽ ഒക്ടോബർ 28 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ നടന്നു. 997 കായിക താരങ്ങളാണ് 19 ഇനങ്ങളിലായി മത്സരിച്ചത്. അന്നത്തെ പാരിസ് ഒളിമ്പിക്സിൽ ഹെലൻ ഡി പോർട്ടൽസ് ചരിത്രത്തിലെ ആദ്യ വനിതാ ഒളിമ്പിക് ചാംപ്യയായി.

1904 – സെന്റ് ലൂയിസ്

1904 ലെ ഒളിമ്പിക്സിന് മിസോറി നഗരമാണ് വേദിയായത്. അന്ന് ഏപ്രിൽ 29 മുതൽ സെപ്തംബർ 3 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. യൂറോപ്പിന് വെളിയിൽ നടക്കുന്ന ആദ്യത്തെ ഒളിമ്പിക്സായിരുന്നു ഇത്. അന്ന് വാഷിങ്ടൺ സർവകശാലശാല വരെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് വേദിയായി.

1908 – ലണ്ടൻ

1908 ലെ ഒളിമ്പിക്സിന് ലണ്ടൻ നഗരമാണ് വേദിയായത്. അന്ന് ഏപ്രിൽ 27 മുതൽ ഒക്ടോബർ 21 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. ആ വർഷം 187 ദിവസമാണ് ഒളിമ്പിക്സ് നീണ്ടത്. ആദ്യം റോമിൽ ഒളിമ്പിക്സ് നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം ഒളിമ്പിക്സ് വേദി ലണ്ടനിലേക്ക് മാറ്റുകയായിരുന്നു.

1912 – സ്റ്റോക്ക്ഹോം

1912 ലെ ഒളിമ്പിക്സിന് സ്വീഡിഷ് നഗരമായ സ്റ്റോക്ക്ഹോമാണ് വേദിയായത്. അന്ന് മെയ് 5 മുതൽ ജൂലായ് 22 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. ആ വർഷം 28 രാജ്യങ്ങളിൽ നിന്നായി 2,408 കായികതാരങ്ങളാണ് ഒളിമ്പിക്സിൽ പങ്കെടുത്തത്. ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ ഏഷ്യൻ രാജ്യമായി ജപ്പാൻ മത്സരിച്ചതും സ്റ്റോക്ക്ഹോമിൽത്തന്നെ.

1920 – ആന്റ്‌വെര്‍പ്പ്‌

1920 ൽ ഒളിമ്പിക്സിന് ബെൽജിയൻ നഗരമായ ആന്റവർപ്പാണ് വേദിയായത്. അന്ന് ഓഗസ്റ്റ് 14 മുതൽ സെപ്തംബർ 12 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. ആ വർഷം ഏറ്റവുമധികം സ്വർണ മെഡലുകൾ നേടിയത് അമേരിക്കയാണ്.

1924 – പാരിസ്

1924 ലെ ഒളിമ്പിക്സിന് ഫ്രഞ്ച് നഗരമായ പാരിസാണ് വേദിയായത്. അന്ന് ജൂലായ് 5 മുതൽ ഓഗസ്റ്റ് 27 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. ആ വർഷം ഏറ്റവുമധികം സ്വർണ മെഡലുകൾ നേടിയത് അമേരിക്കയാണ്. കേവലം 229 അമേരിക്കൻ താരങ്ങൾ മാത്രമാണ് പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നത്.

1928 – ആംസ്റ്റർഡാം

1928 ലെ ഒളിമ്പിക്സിന് നെതർലാൻഡ്സിന്റെ തലസ്ഥാന നഗരിയായ ആംസ്റ്റർഡാം വേദിയായി. അന്ന് ജൂലായ് 28 മുതൽ ഓഗസ്റ്റ് 12 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. ആ വർഷം ഏറ്റവുമധികം സ്വർണ മെഡലുകൾ നേടിയത് അമേരിക്കയാണ്. ഇന്ത്യ ആദ്യമായി ഹോക്കിയിൽ സ്വർണം നേടിയതും 1928 ലെ ഒളിമ്പിക്സിൽ തന്നെയാണ്. അതിനുശേഷം തുടർച്ചയായി 6 ഒളിമ്പിക്സുകളിൽ ഇന്ത്യൻ സംഘം വിജയശ്രീലാളിതരായി നിലകൊണ്ടു.

1932 – ലോസ് ഏഞ്ചലസ്

1932 ലെ ഒളിമ്പിക്സിന് അമേരിക്കൻ നഗരമായ ലോസ് ഏഞ്ചലസാണ് വേദിയായത്. അന്ന് ജൂലായ് 30 മുതൽ ഓഗസ്റ്റ് 14 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. ചരിത്രത്തിൽ ആദ്യമായി ”ഒളിമ്പിക്സ് വില്ലേജ്” എന്ന ആശയം ഉണ്ടായത് ലോസ് ഏഞ്ചലസിൽ വെച്ചാണ്. വിക്ടറി പോഡിയം, ഒളിമ്പിക് മാസ്കോട്ട് ഉൾപ്പെടെ നിരവധി പ്രത്യേകതകൾ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിൽ ലോകം കണ്ടു.

1936 – ബെർലിൻ

1936 ലെ ഒളിമ്പിക്സിന് ജർമൻ നഗരമായ ബെർലിനാണ് വേദിയായത്. അന്ന് ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 16 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 49 രാജ്യങ്ങളാണ് ബെർലിൻ ഒളിമ്പിക്സിൽ പങ്കെടുത്തത്. ജർമനി 89 മെഡലുകളുമായി ഒന്നാമതെത്തി. 56 മെഡലുകളുമായി അമേരിക്ക രണ്ടാം സ്ഥാനമുറപ്പിച്ചു.

1948 – ലണ്ടൻ

1948 ലെ ഒളിമ്പിക്സിന് ലണ്ടൻ നഗരമാണ് വേദിയായത്. അന്ന് ജൂലായ് 29 മുതൽ ഓഗസ്റ്റ് 14 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. രണ്ടു ലോകമഹായുദ്ധങ്ങൾക്ക് ശേഷമുള്ള ആദ്യ ഒളിമ്പിക്സായിരുന്നു ഇത്. 23 കായിക ഇനങ്ങളിലായി 136 മത്സരങ്ങൾക്ക് 14 -മത് ഒളിമ്പിക്സ് സാക്ഷിയായി.

1952 – ഹെൽസിൻകി

1952 ലെ ഒളിമ്പിക്സിന് ഫിൻലാൻഡ് നഗരമായ ഹെൽസിൻകിയാണ് വേദിയായത്. അന്ന് ജൂലായ് 19 മുതൽ ഓഗസ്റ്റ് 3 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. ആ വർഷം നിരവധി ലോക റെക്കോർഡുകളാണ് ഹെൽസിൻകിയിൽ പിറന്നത്. 69 രാജ്യങ്ങളിൽ നിന്നായി 4,295 കായികതാരങ്ങൾ അന്നത്തെ ഒളിമ്പിക്സിൽ പങ്കെടുത്തു. അമേരിക്കയാണ് ഏറ്റവുമധികം മെഡലുകൾ നേടിയത് — 76 മെഡലുകൾ. രണ്ടാം സ്ഥാനത്ത് സോവിയറ്റ് യൂണിയൻ നിലയുറപ്പിച്ചു.

1956 – മെൽബൺ

1956 ലെ ഒളിമ്പിക്സിന് ഓസ്ട്രേലിയൻ നഗരമായ മെൽബണാണ് വേദിയായത്. അന്ന് നവംബർ 22 മുതൽ ഡിസംബർ 8 വരെയായിരുന്നു ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറിയത്. ആ വർഷം അശ്വാഭ്യാസം മാത്രം സ്റ്റോക്ക്ഹോമിൽ നടന്നു. അന്ന് സോവിയറ്റ് യൂണിയനാണ് ഏറ്റവുമധികം മെഡലുകൾ നേടിയത്. രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയും എത്തി.

1960 – റോം

1960 ലെ ഒളിമ്പിക്സിന് ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമാണ് വേദിയായത്. അന്ന് ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 11 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. ആ വർഷം സോവിയറ്റ് യൂണിയനാണ് ഏറ്റവുമധികം മെഡലുകൾ നേടിയത് – 103 മെഡലുകൾ. രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് ഇറ്റലിയും എത്തി.

1964 – ടോക്കിയോ

1964 ലെ ഒളിമ്പിക്സിന് ജപ്പാന്റെ തലസ്ഥാന നഗരമായ ടോക്കിയോയാണ് വേദിയായത്. അന്ന് ഒക്ടോബർ 10 മുതൽ ഒക്ടോബർ 24 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. ആദ്യമായി ഒളിമ്പിക്സിന് ഏഷ്യൻ വൻകര വേദിയായ വർഷമാണിത്. 93 രാജ്യങ്ങളിൽ നിന്നായി 5,151 കായിക താരങ്ങളാണ് 18 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 19 കായിക ഇനങ്ങളിൽ നിന്നായി 163 മത്സരങ്ങൾക്കും ടോക്കിയോ സാക്ഷിയായി. ആ വർഷം അമേരിക്കയാണ് ഏറ്റവുമധികം മെഡലുകൾ നേടിയത് – 36 സ്വർണവും 26 വെള്ളിയും 28 വെങ്കലവും ഉൾപ്പെടെ 90 മെഡലുകൾ. രണ്ടാം സ്ഥാനത്ത് 86 മെഡലുകളുമായി സോവിയറ്റ് യൂണിയനും മൂന്നാം സ്ഥാനത്ത് 29 മെഡലുകളുമായി ജപ്പാനും സ്ഥാനം പിടിച്ചു.

1968 – മെക്സിക്കോ സിറ്റി

1968 ലെ ഒളിമ്പിക്സിന് മെക്സിക്കോ നഗരമാണ് വേദിയായത്. അന്ന് ഒക്ടോബർ 12 മുതൽ ഒക്ടോബർ 27 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 112 രാജ്യങ്ങളിൽ നിന്നായി 5,516 കായിക താരങ്ങളാണ് 19 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 18 കായിക ഇനങ്ങളിൽ നിന്നായി 172 മത്സരങ്ങൾക്കും മെക്സിക്കോ നഗരം സാക്ഷിയായി. ആ വർഷം അമേരിക്കയാണ് ഏറ്റവുമധികം മെഡലുകൾ നേടിയത്.

1972 – മ്യൂണിക്ക്

1972 ലെ ഒളിമ്പിക്സിന് ജർമൻ നഗരമായ മ്യൂണിക്കാണ് വേദിയായത്. അന്ന് ഓഗസ്റ്റ് 26 മുതൽ സെപ്തംബർ 11 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 7,134 കായിക താരങ്ങളാണ് 20 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 21 കായിക ഇനങ്ങളിൽ നിന്നായി 195 മത്സരങ്ങൾക്ക് മ്യൂണിക്ക് സാക്ഷിയായി. അന്ന് ഒളിമ്പിക്സ് വില്ലേജിൽ പാലസ്തീൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 11 ഇസ്രായേൽ താരങ്ങളും ഒരു ജർമൻ പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ആ വർഷം 99 മെഡലുകൾ നേടി സോവിയറ്റ് യൂണിയൻ ഒന്നാമതെത്തി. 94 മെഡലുകളുമായി അമേരിക്ക രണ്ടാം സ്ഥാനം കരസ്ഥമാക്കി. മ്യൂണിക്ക് ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി.

1976 – മോൺട്രിയൽ

1976 ലെ ഒളിമ്പിക്സിന് കനേഡിയൻ നഗരമായ മോൺട്രിയാലാണ് വേദിയായത്. അന്ന് ജൂലായ് 17 മുതൽ ഓഗസ്റ്റ് 1 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 92 രാജ്യങ്ങളിൽ നിന്നായി 6,084 കായിക താരങ്ങളാണ് 21 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 21 കായിക ഇനങ്ങളിൽ നിന്നായി 198 മത്സരങ്ങൾക്ക് കാനഡ സാക്ഷിയായി. ആ വർഷം 49 സ്വർണമടക്കം 125 മെഡലുകൾ നേടി സോവിയറ്റ് യൂണിയൻ ഒന്നാമതെത്തി. 90 മെഡലുകളുമായി തെക്കൻ ജർമനി രണ്ടാം സ്ഥാനവും 94 മെഡലുകളുമായി അമേരിക്ക മൂന്നാം സ്ഥാനവും കയ്യടക്കി. മെഡൽ രഹിതമായാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം 1976 ഒളിമ്പിക്സ് പൂർത്തിയാക്കിയത്. 1928 -ന് ശേഷം ആദ്യമായാണ് ഇന്ത്യൻ ഹോക്കി സംഘം മെഡലില്ലാതെ തിരിച്ചുവന്നതും.

1980 – മോസ്കോ

1980 ലെ ഒളിമ്പിക്സിന് മുൻ സോവിയറ്റ് യൂണിയൻ തലസ്ഥാനമായ മോസ്കോയാണ് വേദിയായത്. അന്ന് ജൂലായ് 19 മുതൽ ഓഗസ്റ്റ് 13 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 80 രാജ്യങ്ങളിൽ നിന്നായി 5,179 കായിക താരങ്ങളാണ് 22 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 21 കായിക ഇനങ്ങളിൽ നിന്നായി 203 മത്സരങ്ങൾക്ക് മോസ്കോ സാക്ഷിയായി. ആ വർഷം 80 സ്വർണമടക്കം 195 മെഡലുകൾ കുറിച്ച് സോവിയറ്റ് യൂണിയൻ ഒന്നാമതെത്തി. 126 മെഡലുകളുമായി തെക്കൻ ജർമനി രണ്ടാം സ്ഥാനവും കയ്യടക്കി. സോവിയറ്റ് – അഫ്ഗാൻ യുദ്ധം മുൻനിർത്തി അമേരിക്കയടക്കം 65 രാജ്യങ്ങൾ മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നില്ല.

1984 – ലോസ് ഏഞ്ചലസ്

1984 ലെ ഒളിമ്പിക്സിന് അമേരിക്കൻ നഗരമായ ലോസ് ഏഞ്ചലസാണ് വേദിയായത്. അന്ന് ജൂലായ് 28 മുതൽ ഓഗസ്റ്റ് 12 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 140 രാജ്യങ്ങളിൽ നിന്നായി 6,829 കായിക താരങ്ങളാണ് 23 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 21 കായിക ഇനങ്ങളിൽ നിന്നായി 221 മത്സരങ്ങൾക്ക് ലോസ് ഏഞ്ചലസ് സാക്ഷിയായി. ആ വർഷം 83 സ്വർണമടക്കം 174 മെഡലുകൾ നേടി അമേരിക്ക ഒന്നാമതെത്തി. ശീതയുദ്ധത്തെത്തുടർന്ന് സോവിയറ്റ് യൂണിയൻ ഒളിമ്പിക്സ് ബഹിഷ്കരിച്ചിരുന്നു.

1988 -സിയോൾ

1988 ലെ ഒളിമ്പിക്സിന് ദക്ഷിണ കൊറിയൻ നഗരമായ സിയോളാണ് വേദിയായത്. അന്ന് സെപ്തംബർ 17 മുതൽ ഓഗസ്റ്റ് 2 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 159 രാജ്യങ്ങളിൽ നിന്നായി 8,391 കായിക താരങ്ങളാണ് 24 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 25 കായിക ഇനങ്ങളിൽ നിന്നായി 237 മത്സരങ്ങൾക്ക് സിയോൾ സാക്ഷിയായി. ആ വർഷം 55 സ്വർണം മെഡലുകൾ നേടി സോവിയറ്റ് യൂണിയൻ ഒന്നാമതെത്തി. 37 സ്വർണവുമായി കിഴക്കൻ ജർമനി രണ്ടാമതും നിലകൊണ്ടു.

1992 – ബാഴ്സലോണ

1992 ലെ ഒളിമ്പിക്സിന് സ്പാനിഷ് നഗരമായ ബാഴ്സലോണയാണ് വേദിയായത്. അന്ന് ജൂലായ് 25 മുതൽ ഓഗസ്റ്റ് 9 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 169 രാജ്യങ്ങളിൽ നിന്നായി 9,356 കായിക താരങ്ങളാണ് 25 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 25 കായിക ഇനങ്ങളിൽ നിന്നായി 257 മത്സരങ്ങൾക്ക് ബാഴ്സലോണ സാക്ഷിയായി. നീണ്ട 32 വർഷത്തെ വിലക്കിനുശേഷം ദക്ഷിണാഫ്രിക്ക പങ്കെടുത്ത ആദ്യ ഒളിമ്പിക്സെന്ന സവിശേഷതയും ഇതിനുണ്ട്. ആ വർഷം 45 സ്വർണം മെഡലുകൾ നേടി മുൻ സോവിയറ്റ് റിപ്പബ്ലിക് അടങ്ങുന്ന ഐക്യ ടീം ഒന്നാമതെത്തി. 53 കായിക താരങ്ങളെ ഇന്ത്യ അയച്ചെങ്കിലും ഒരു മെഡൽപോലും രാജ്യത്തേക്ക് എത്തിയില്ല.

1996 – അറ്റ്ലാന്റ

1996 ലെ ഒളിമ്പിക്സിന് അമേരിക്കൻ നഗരമായ അറ്റ്ലാന്റയാണ് വേദിയായത്. അന്ന് ജൂലായ് 19 മുതൽ ഓഗസ്റ്റ് 4 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 197 രാജ്യങ്ങളിൽ നിന്നായി 10,320 കായിക താരങ്ങളാണ് 26 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 26 കായിക ഇനങ്ങളിൽ നിന്നായി 271 മത്സരങ്ങൾക്ക് അറ്റ്ലാന്റ സാക്ഷിയായി. ആ വർഷം 44 സ്വർണം മെഡലുകൾ നേടി അമേരിക്ക ഒന്നാമതെത്തി. 26 സ്വർണവുമായി റഷ്യ രണ്ടാമതും നിലകൊണ്ടു. 1996 ഒളിമ്പിക്സിൽ ലിയാണ്ടർ പേസ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കി.

2000 – സിഡ്നി

2000 ലെ ഒളിമ്പിക്സിന് ഓസ്ട്രേലിയൻ നഗരമായ സിഡ്നിയാണ് വേദിയായത്. അന്ന് സെപ്തംബർ 15 മുതൽ ഒക്ടോബർ 1 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 199 രാജ്യങ്ങളിൽ നിന്നായി 10,651 കായിക താരങ്ങളാണ് 27 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 28 കായിക ഇനങ്ങളിൽ നിന്നായി 300 മത്സരങ്ങൾക്ക് സിഡ്നി സാക്ഷിയായി. ആ വർഷം 37 സ്വർണം മെഡലുകൾ നേടി അമേരിക്കയാണ് പട്ടികയിൽ പ്രമഥ സ്ഥാനം കയ്യടക്കിയത്. 32 സ്വർണവുമായി റഷ്യ രണ്ടാമതും 28 സ്വർണവുമായി ചൈന മൂന്നാമതും നിലകൊണ്ടു. 2000 ഒളിമ്പിക്സിൽ ഇന്ത്യയുടെ വനിതാ ഭാരോദ്വഹന താരം കർണം മല്ലേശ്വരി 69 കിലോ വിഭാഗത്തിൽ വെങ്കലം കരസ്ഥമാക്കി. ആ വർഷം 65 ഇന്ത്യൻ താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു.

2004 – ഏതൻസ്

2004 ലെ ഒളിമ്പിക്സിന് ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസാണ് വേദിയായത്. അന്ന് ഓഗസ്റ്റ് 13 മുതൽ 29 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 201 രാജ്യങ്ങളിൽ നിന്നായി 10,625 കായിക താരങ്ങളാണ് 28 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 28 കായിക ഇനങ്ങളിൽ നിന്നായി 301 മത്സരങ്ങൾക്ക് ഏഥൻസ് സാക്ഷിയായി. ആ വർഷം 36 സ്വർണം മെഡലുകൾ ഉൾപ്പെടെ 101 പോഡിയം ഫിനിഷുകൾ അമേരിക്ക നേടി. 32 സ്വർണവുമായി ചൈന രണ്ടാമതെത്തി. 2004 ഒളിമ്പിക്സിൽ ഷൂട്ടിങ് താരം രാജ്യവർധൻ റാത്തോർ വെള്ളി മെഡൽ ജയിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക്സ് മെഡൽ നേട്ടമാണിത്. ആ വർഷം 73 ഇന്ത്യൻ താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു.

2008 – ബീജിങ്

2008 ലെ ഒളിമ്പിക്സിന് ചൈനീസ് തലസ്ഥാനമായ ബീജിങ്ങാണ് വേദിയായത്. അന്ന് ഓഗസ്റ്റ് 8 മുതൽ 24 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 204 രാജ്യങ്ങളിൽ നിന്നായി 10,942 കായിക താരങ്ങളാണ് 29 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 28 കായിക ഇനങ്ങളിൽ നിന്നായി 302 മത്സരങ്ങൾക്ക് ബീജിങ് സാക്ഷിയായി. ചരിത്രത്തിൽ ആദ്യമായാണ് ചൈന ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചത്. ഇതേസമയം, അശ്വാഭ്യാസ മത്സരങ്ങൾ ഹോങ്കോങ്ങായിരുന്നു വേദി. ആ വർഷം 48 സ്വർണം മെഡലുകൾ ഉൾപ്പെടെ 100 പോഡിയം ഫിനിഷുകൾ ചൈന നേടി. 36 സ്വർണവുമായി അമേരിക്ക പട്ടികയിൽ രണ്ടാമതെത്തി. ബീജിങ് ഒളിമ്പിക്സിൽ 8 സ്വർണ മെഡലുകൾ നേടിയ മൈക്കൽ ഫെൽപ്പ്സ് ചരിത്രത്താളുകളിലും ഇടംപിടിച്ചു.

2008 ഒളിമ്പിക്സിലാണ് ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ആ വർഷം 10 മീറ്റർ എയർ റൈഫിളിൽ അഭിനവ് ബിന്ദ്ര സ്വർണം നേടി. ഗുസ്തി താരം സുശീൽ കുമാറും ബോക്സിങ് താരം വിജേന്ദർ സിങ്ങും വെങ്കല മെഡലുകൾ കരസ്ഥമാക്കി.

2012 – ലണ്ടൻ

2012 ലെ ഒളിമ്പിക്സിന് ലണ്ടൻ നഗരമാണ് വേദിയായത്. അന്ന് ജൂലായ് 27 മുതൽ ഓഗസ്റ്റ് 12 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 204 രാജ്യങ്ങളിൽ നിന്നായി 10,768 കായിക താരങ്ങളാണ് 30 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 26 കായിക ഇനങ്ങളിൽ നിന്നായി 302 മത്സരങ്ങൾക്ക് ലണ്ടൻ സാക്ഷിയായി. ലണ്ടൻ ഒളിമ്പിക്സിലാണ് അമേരിക്കൻ നീന്തൽ താരം മൈക്കൽ ഫെൽപ്പ്സ് മെഡൽ നേട്ടങ്ങൾക്കൊണ്ട് കായിക ലോകത്തെ വിസ്മയിപ്പിച്ചത്. ആ വർഷം 46 സ്വർണം മെഡലുകൾ ഉൾപ്പെടെ 104 പോഡിയം ഫിനിഷുകൾ അമേരിക്ക നേടി. ചൈനയും (38 സ്വർണം) ബ്രിട്ടണുമാണ് (29 സ്വർണം) രണ്ടും മൂന്നും സ്ഥാനത്ത്. ഇതേവർഷം ഇന്ത്യയ്ക്കായി 86 കായിക താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തു. 2 വെള്ളിയും 4 വെങ്കലവുമടക്കം 6 മെഡലുകൾ ലണ്ടനിൽ ഇന്ത്യ നേടി.

2016 – റിയോ

2016 ലെ ഒളിമ്പിക്സിന് ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോയാണ് വേദിയായത്. ഈ വർഷം ഓഗസ്റ്റ് 5 മുതൽ 21 വരെ ഒളിമ്പിക്സ് പോരാട്ടങ്ങൾ അരങ്ങേറി. 207 രാജ്യങ്ങളിൽ നിന്നായി 11,238 കായിക താരങ്ങളാണ് 31 -മത് ഒളിമ്പിക്സിൽ പങ്കെടുത്തത്. 46 സ്വർണം, 37 വെള്ളി, 38 വെങ്കലം എന്നിങ്ങനെ മൊത്തം 121 മെഡലുകൾ അമേരിക്ക കരസ്ഥമാക്കി. ബ്രിട്ടൺ (27 സ്വർണം), ചൈന (26 സ്വർണം), റഷ്യ (19 സ്വർണം), ജർമനി (17 സ്വർണം) എന്നീ രാജ്യങ്ങളാണ് മെഡൽ പട്ടികയിൽ അമേരിക്കയ്ക്ക് പിന്നിൽ സ്ഥാനം പിടിച്ചത്.

2016 ഒളിമ്പിക്സിൽ 117 കായിക താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഇതിൽ 63 പുരുഷന്മാരും 54 വനിതകളും ഉൾപ്പെടും. എന്നാൽ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ഇന്ത്യ നേടിയത്. ബാഡ്മിന്റൺ താരം പിവി സിന്ധു വെള്ളിയും വനിതാ ഗുസ്തി താരം സാക്ഷി മാലിക്ക് വെങ്കലവും നേടിയിരുന്നു.

2021 – ടോക്കിയോ

2021 ലെ ഒളിമ്പിക്‌സിന് ജപ്പാനിലെ ടോക്കിയോയായിരുന്നു വേദിയായത്. 2020 ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെ നടക്കാനിരുന്ന മത്സരങ്ങൾ കോവിഡ്-19 പാൻഡെമിക് കാരണം 2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെ മാറ്റിവച്ചു. 206 രാജ്യങ്ങളിൽ നിന്നു 11,417 കായികതാരങ്ങൾ പങ്കെടുത്തു. 93 രാജ്യങ്ങൾക്ക് കുറഞ്ഞത് ഒരു മെഡലെങ്കിലും ലഭിച്ചു, അവരിൽ 65 രാജ്യങ്ങൾ കുറഞ്ഞത് ഒരു സ്വർണ്ണ മെഡലെങ്കിലും നേടി. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള കായികതാരങ്ങളാണ് ഏറ്റവും കൂടുതൽ സ്വർണ്ണ മെഡലുകൾ നേടിയത്. 39 സ്വർണ്ണമുൾപ്പെടെ ആകെ 113 മെഡലുകൾ. ആതിഥേയരായ ജപ്പാൻ 27 സ്വർണ്ണ മെഡലുകൾ നേടി,

2020 ലെ ഗെയിംസിലേക്ക് 126 മത്സരാർത്ഥികളുള്ള ഏറ്റവും വലിയ സംഘത്തെ ഇന്ത്യ അയച്ചു. 7 മെഡലുകൾ (1 സ്വർണം, 2 വെള്ളി, 4 വെങ്കലം) നേടിയ ഇന്ത്യൻ ഒളിമ്പിക്‌സിനൊപ്പം 2020 സമ്മർ ഒളിമ്പിക്‌സ് ഇന്ത്യയ്‌ക്ക് ഏറ്റവും വിജയകരമായ ഗെയിമുകളാണ്. ഇന്ത്യൻ സംഘം 69 ഇനങ്ങളിൽ പങ്കെടുക്കുകയും 18 കായിക ഇനങ്ങളിൽ മെഡലുകൾ നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *