Your Image Description Your Image Description

കൊല്ലം : പെരുമൺ ദുരന്തത്തിന് ഇന്ന് 36 വയസ്സ് തികയുന്നു . 1988 ജൂലൈ എട്ടിന് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ 12 ബോഗികൾ പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞാണ് 105 ജീവനുകൾ നഷ്ടമായത്

അതേസമയം മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കും ഇതുവരെയും നീതി ലഭിച്ചിട്ടില്ല. അന്ന് ഭരണo നടത്തിയ കോൺഗ്രസ് സർക്കാർ അന്വേഷണ പ്രഹസനങ്ങൾ മാത്രം നടത്തി കേരളത്തെ അപമാനിക്കുകയാണ് ചെയ്തത്.അതുകൊണ്ട് തന്നെ ദുരന്തകാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ഇക്കുറി പെരുമൺ പാലത്തിനു സമീപം പണി കഴിപ്പിച്ച സ്മൃതി മണ്ഡപത്തിൽ മരിച്ചവരുടെ ബന്ധുക്കൾ എത്തി പുഷ്പാർച്ചന നടത്തും.അതേസമയo പെരുമൺ ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും സംഘടിപ്പിക്കും .

Leave a Reply

Your email address will not be published. Required fields are marked *