Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: പു​രു​ഷ​ന്മാ​രു​ടെ ലോ​ങ്ജം​പി​ൽ ജെ​സ്വി​ൻ ആ​ൾ​ഡ്രി​നും വ​നി​ത​ക​ളു​ടെ 5000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ അ​ങ്കി​ത ധ്യാ​നി​ക്കും ഒ​ളി​മ്പി​ക്സ് യോ​ഗ്യ​ത. ലോ​ക റാ​ങ്കി​ങ് ക്വോ​ട്ട​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രും ഇ​ന്ത്യ​യു​ടെ അ​ത്‍ല​റ്റി​ക്സ് ടീ​മി​ലെ​ത്തി​യ​ത്.

ഇ​തോ​ടെ ഇ​ന്ത്യ​ൻ അ​ത്‍ല​റ്റി​ക്സ് സം​ഘ​ത്തി​ലെ താ​ര​ങ്ങ​ളു​ടെ എ​ണ്ണം 30 ആ​യി. റാ​ങ്കി​ങ്ങി​ലെ ആ​ദ്യ 32 പേ​ർ​ക്കാ​ണ് ലോ​ങ്ജം​പി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം. പു​തി​യ റാ​ങ്കി​ങ്ങി​ൽ ആ​ൾ​ഡ്രി​ൻ 31 ആ​ണ്. നി​ശ്ചി​ത ദൂ​രം താ​ണ്ടി ഈ ​ത​മി​ഴ്നാ​ട് താ​രം ​യോ​ഗ്യ​ത നേ​ടി​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, യോ​ഗ്യ​ത മാ​ർ​ക്ക് മ​റി​ക​ട​ന്ന് പാ​രീ​സി​ലേ​ക്ക് പ​റ​ക്കാ​നൊ​രു​ങ്ങി​യ മ​ല​യാ​ളി ലോ​ങ്ജം​പ​ർ എം. ​​ശ്രീ​ശ​ങ്ക​ർ പ​രി​ക്ക് കാ​ര​ണം പി​ൻ​വാ​ങ്ങി​യി​രു​ന്നു. 8.42 മീ​റ്റ​ർ​വ​രെ താ​ണ്ടി​യ ആ​ൾ​ഡ്രി​ന് ഈ ​വ​ർ​ഷം എ​ട്ട് മീ​റ്റ​ർ പോ​ലും ക​ട​ക്കാ​നാ​യി​ട്ടി​ല്ല. അ​വ​സാ​ന സ്ഥാ​ന​മാ​യ 42ലെ​ത്തി​യാ​ണ് നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ അ​ങ്കി​ത യോ​ഗ്യ​ത നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ങ്കി​ത വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. പാ​റു​ൾ ചൗ​ധ​രി​യും 5000 മീ​റ്റ​റി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *