Your Image Description Your Image Description

പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ അഴുക്കുചാലിലേക്ക് തെറിച്ചുവീണ എട്ടുവയസുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഗുവാഹത്തിലിയാണ് ദാരുണസംഭവം. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഗുവാഹത്തിയിലെ അഴുക്കുചാലിൽ എട്ട് വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസമായി തിരച്ചിൽ തുടരുയായിരുന്നു. വീണുകിടക്കുന്ന സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാതാപിതാക്കൾ തിരിച്ചറിഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം ഗുവാഹത്തിയിലെ മലയോര പ്രദേശമായ ജ്യോതിനഗർറിലാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിതാവായ ഹീരാലാലിൻ്റെ സ്‌കൂട്ടറിൽ നിന്ന് അഭിനാഷ് എന്ന കുട്ടി പെട്ടെന്ന് തെറിച്ച് താഴെ വീണത്. കനത്ത മഴയ്ക്കിടയിൽ, അഭിനാഷ് പിതാവിനൊപ്പം കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുുകയായിരുന്നു. സ്‍കൂട്ടർ തെന്നുകയും പിന്നിൽ ഇരുന്ന അഭിനാഷ് തെറിച്ച് തുറന്ന ഓടയിലേക്ക് വീഴുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകൾ. അച്ഛൻ്റെ കൈ പിടിക്കാൻ ശ്രമിച്ചെങ്കിലും ഓടയിലെ ശക്തമായ ഒഴുക്കിനെ തുടർന്ന് കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. ഒന്നോ രണ്ടോ തവണ തൻ്റെ മകൻ്റെ കൈ അഴുക്കുചാലിൽ കണ്ടെന്നും അത് പിടിക്കാൻ അഴുക്കുചാലിലേക്ക് ചാടിയെന്നും പക്ഷേ പരാജയപ്പെട്ടുവെന്നും പിതാവ് ഹീരാലാൽ പറയുന്നു.

സംഭവത്തെത്തുടർന്ന് അധികൃതർ വിവിധ യന്ത്രങ്ങളുടെയും സ്നിഫർ നായ്ക്കളുടെയും സഹായത്തോടെ കഴിഞ്ഞ മൂന്നുദിവസങ്ങളായി തിരച്ചിൽ നടത്തിവരികയായിരുന്നു. വൻ പരിശ്രമത്തിനിടെ പിതാവ് ഹീരാലാലിന് മകൻ്റെ ചെരുപ്പ് കണ്ടെത്തി. പരിശോധനയ്ക്കായി ഈ ചെരുപ്പുകൾ പോലീസിന് കൈമാറി.

എസ്‌ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെൻ്റ്, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുൾപ്പെടെ നിരവധി ഏജൻസികൾ തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പലയിടത്തും കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് ഓട അടച്ചിരുന്നു. തുടർന്ന് ഈ സ്ലാബുകൾ നീക്കി കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *