Your Image Description Your Image Description

ഇന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റി-റിലീസ് ഡേറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരികയാണ്.

പുത്തൻ സാങ്കേതിക മികവിൽ ഓ​ഗസ്റ്റ് ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ വലിയൊരു മാസ് റി റിലീസ് ആകും മണിച്ചിത്രത്താഴിന് ഓ​ഗസ്റ്റിൽ ലഭിക്കാൻ പോകുന്നത്. നേരത്തെ 2024 ജൂലൈ 12ന് റീ റിലീസ് ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്നു. ഫോർകെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളിൽ എത്തുന്നത്.

1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ​ഗം​ഗ, നാ​ഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

അതേസമയം, മോഹൻലാലിന്റെ മറ്റൊരു സിനിമയും റി റിലീസിന് ഒരുങ്ങുകയാണ്. ദേവദൂതൻ ആണ് ആ ചിത്രം. സിബി മലയിൽ സംവിധാനം ചെയ്ത് ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. നേരത്തെ ജോഷിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത വൻ ഹിറ്റായി മാറിയ സ്ഫടികവും റി- റിലീസ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *