Your Image Description Your Image Description

തിരുവനന്തപുരം: കേരളസർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള ഐ.ടി. മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകൾ, ആരോഗ്യരംഗത്തെ നൈപുണി പരിശീലനപ്രോഗ്രാമായ ഹെൽത്ത് ടെക്‌നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഐ.ടി. രംഗത്ത് മികച്ച തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എ.ഐ., റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ വിത്ത് യു.ഐ. പാത്ത് (Ui Path), ഡിവോപ്‌സ് വിത്ത് അഷ്വർ (DevOps with Azure), ഫ്ളട്ടർ ഡിവലപ്പർ എന്നീ വിഷയങ്ങളിലെ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. മൂന്നുമാസം ദൈർഘ്യമുള്ള കോഴ്‌സുകൾ ഓൺലൈനായാണ് നടത്തുന്നത്. യോഗ്യത: എൻജിനിയറിങ്-സയൻസ് ബിരുദധാരികൾ, ഏതെങ്കിലും എൻജിനിയറിങ് വിഷയത്തിൽ മൂന്നുവർഷ ഡിപ്ലോമയുള്ളവർ, അവസാനവർഷ ഫലംകാത്തിരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യരായ അപേക്ഷകർക്ക് സ്കോളർഷിപ്പ്, കാഷ് ബാക്ക് എന്നിവയോടൊപ്പം ലിങ്ക്ഡ് ഇൻ ലേണിങ്ങിന്റെ 12,000 രൂപയോളം വിലമതിക്കുന്ന മൂന്നുമാസ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും

• മെഡിക്കൽ ടെക്‌നോളജി മേഖലയിൽ വിദഗ്ധരുടെ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് നടത്തുന്നതാണ് ഹെൽത്ത് ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്സ് അല്ലെങ്കിൽ ബയോമെഡിക്കൽ എൻജിനിയറിങ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. മൂന്നുമാസം നീണ്ടു നിൽക്കുന്ന കോഴ്‌സ് കണ്ണൂരിലെ മലബാർ കാൻസർ സെന്റർ കാംപസിലാണ് നടക്കുന്നത്. ലിങ്ക്ഡ് ഇൻ സബ്സ്‌ക്രിപ്ഷൻ വഴി 14,000 കോഴ്‌സുകൾ സൗജന്യമായി പഠിക്കാൻ ഇതിൽ അവസരമുണ്ട്.

പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.സി.ടി. അക്കാദമിയും മലബാർ കാൻസർ സെന്ററും സംയുക്തമായി സർട്ടിഫിക്കറ്റ് നൽകും. പഠനശേഷം വിദ്യാർഥികൾക്ക് സ്റ്റൈപ്പെൻഡോടെ ഇന്റേൺഷിപ്പ് സൗകര്യവുമുണ്ടാകും. അപേക്ഷ ictkerala.org/open-courses വഴി ജൂലായ് 25 വരെ നൽകാം. വിവരങ്ങൾക്ക്: 75 940 51437 | 0471 2700 811.

 

 

 

Leave a Reply

Your email address will not be published. Required fields are marked *