Your Image Description Your Image Description

 

കൊച്ചി: ആദായ നികുതി റിട്ടേൺ ഫയലിങ് ലളിതവും അനായാസവുമാക്കാൻ മൈഐടിറിട്ടേൺ മൊബൈൽ അപ്ലിക്കേഷൻ എത്തി. പേപ്പർ രേഖകൾ അപ്‌ലോഡ് ചെയ്യാതെ, സ്മാർട്‌ഫോണിലൂടെ നേരിട്ട് എവിടെ നിന്നും അനായാസം ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സൗകര്യമുള്ള ആദ്യ മൊബൈൽ ആപ്പാണിത്. മൈഐടിറിട്ടേൺ ഡോട്ട് കോം എന്ന നൂതന നികുതി സേവന പോർട്ടൽ അവതരിപ്പിച്ച സ്‌കോറിഡോവ് ആണ് മൈഐടിറിട്ടേൺ മൊബൈൽ ആപ്പും അവതരിപ്പിച്ചത്. ഈ ആപ്പ് ഐടി റിട്ടേൺ ഫയലിംഗ് പ്രക്രിയ കാര്യക്ഷമവും ലളിതവുമാക്കുന്നു. മാത്രമല്ല, വേഗത്തിൽ ഫയലിംഗ് പൂർത്തിയാക്കാനും കഴിയും.

അർഹമായ റീഫണ്ട് പരമാവധി ഉറപ്പു വരുത്തി, യൂസർമാരുടെ വിവരങ്ങൾ സുരക്ഷിതമാക്കി, ഐടി റിട്ടേൺ പ്രക്രിയ പൂർണമായും ലളിതവൽക്കരിക്കുകയാണ് ഞങ്ങൾ ചെയ്തിരിക്കുന്നത്. ഭാവിയിൽ ഇന്ത്യക്കാരുടെ ആദായ നികുതി റിട്ടേൺ ഫയലിംഗിനോടുള്ള സമീപനത്തിൽ കാതലായ മാറ്റമുണ്ടാക്കാൻ ഈ ആപ്പിനു കഴിയുമെന്നാണ് വിശ്വാസം, സ്‌കോറിഡോവ് സ്ഥാപകൻ സാകർ യാദവ് പറഞ്ഞു.

നികുതി ഫയലിംഗ് വെറും 99 രൂപയ്ക്ക്

മികച്ച നികുതി സേവനങ്ങൾ എല്ലാവർക്കും താങ്ങാവുന്ന കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യമെന്ന് സാകർ യാദവ് പറഞ്ഞു. ഇതു പരിഗണിച്ചാണ് വെറും 99 രൂപയ്ക്ക് ഈ സേവനം നൽകുന്നത്. നികുതിദായകരുടെമേലുള്ള അനാവശ്യ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കി മികച്ച സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *