Your Image Description Your Image Description

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥന്റെ സാധനങ്ങൾ കാണാനില്ലെന്ന് പരാതി. കണ്ണടയും പുസ്തകങ്ങളും ഉൾപ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. സിദ്ധാർത്ഥന്റെ സാധനങ്ങൾ ഹോസ്റ്റൽ മുറിയിൽ നിന്നും എടുക്കാനായി ബന്ധമുക്കാൽ എത്തിയപ്പോൾ ആണ് ഇത് അറിയുന്നത്.

സാധനങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. കോളേജിലും പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകി. പൊലീസും സിബിഐയും സാധനങ്ങൾ കൊണ്ടുപോയിരിക്കാം എന്നാണ് അധികൃതരുടെ വാദം എന്നും ബന്ധുക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *