Your Image Description Your Image Description
Your Image Alt Text

മ​സ്ക​ത്ത്: ഓ​ട​ക​ളി​ൽ​നി​ന്നും മ​റ്റും ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ. വി​ഷ​ൻ 2040ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​ലി​നജ​ല​ത്തി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും നി​ല​വി​ലു​ണ്ട്.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മ​ലി​ന ജ​ല​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, ജൈ​വ മാ​ലി​ന്യ വൈ​ദ്യു​ത പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു ഇ​ന്ധ​നം ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, കാ​ർ​ഷി​ക എ​ണ്ണ​ക​ളി​ൽ​നി​ന്നു ഏ​വി​യേ​ഷ​ൻ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ എ​ന്നി​വ​യി​തി​ലു​ൾ​പ്പെ​ടും. ബ​യോ​ഗ്യാ​സ്​ നി​ർ​മാ​ണ​ത്തി​ന് നി​ര​വ​ധി ഘ​ട്ട​ങ്ങ​ളു​ണ്ടെ​ന്നും ഓ​ക്സി​ജ​ൻ ഇ​ല്ലാ​തെ ബ​യോ മെ​റ്റീ​രിയ​ൽ വേ​ർ​തി​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഗ്രീ​ൻ ഏ​വി​യേ​ഷ​ൻ എ​ണ്ണ ഉ​ൽ​പാ​ദ​നം​വ​രെ ഉ​ണ്ടാ​ക്കാ​നു​ള്ള ക​ഴി​വ് ഈ ​നീ​ക്കം കാ​ര​ണ​മു​ണ്ടാ​വും. കാ​ർ​ബ​ൺ​ഡ​യോ​ക്സൈ​ഡി​ന്‍റെ അം​ശം കു​റ​ഞ്ഞ ഏ​വി​യേ​ഷ​ൻ ഇ​ന്ധ​ന​വും ഇ​തി​ലു​ൾ​പ്പെ​ടും. പ​ദ്ധ​തി വ​ള​രെ ചി​ല​വ് കൂ​ടി​യ​താ​ണെ​ങ്കി​ലും മ​ലി​നജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ​റ​ഞ്ഞു. പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​താ​പ​ഠ​ന​മാ​ണ് നാ​മാ വാ​ട്ട​ർ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.

ബ​യോ​ഗ്യാ​സും ബ​യോ എ​ണ്ണ​ക​ളും ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ നാ​മാ വാ​ട്ട​റി​ന് വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും. നി​ല​വി​ൽ മാ​ലി​ന്യ​ത്തി​ൽ​നി​ന്നു ശു​ദ്ധീ​ക​രി​ച്ചെ​ടു​ത്ത ജ​ല​വും ശു​ദ്ധീ​ക​രി​ച്ച മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള വ​ള​വും നാ​മ​ക്ക് വ​രു​മ​ാനം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഒ​മാ​നി​ൽ സ​ലാ​ല ഒ​ഴി​കെ 60 മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ല​ാന്റു​ക​ളാ​ണ് നാ​മ​ക്കു​ള്ള​ത്. ദി​വ​സ​വും മ​ലി​ന ജ​ല​ത്തി​ൽ​നി​ന്ന് 30,0000 ഘ​ന മീ​റ്റ​ർ ജ​ല​മാ​ണ് ഈ ​പ്ല​ാന്റു​ക​ളി​ൽ നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *