Your Image Description Your Image Description

​മലപ്പുറം : അങ്കണവാടിയിൽനിന്ന് ​ഗർഭിണികൾക്ക് വേണ്ടി വിതരണംചെയ്ത ​ഗോതമ്പിൽ നിന്ന് കല്ലുകൾ കണ്ടതായി പരാതി ലഭിച്ചു . അനക്കയം പഞ്ചായത്തിലെ 18ാം വാർഡിൽ 95ാം നമ്പര്‍ അങ്കണവാടിയില്‍നിന്ന് വിതരണംചെയ്ത ​ഗോതമ്പിൽ നിന്നാണ് വലിയ കല്ലുകൾ ലഭിച്ചത് .

രണ്ട് കിലോ ​ഗർഭിണികൾക്ക് സൗജന്യമായി വിതരണo ചെയ്ത ഗോതമ്പാണ് പ്രദേശവാസികൾക്ക് ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ ബീറ്റ് ബേസ്ഡ് ന്യൂട്രീഷൻ പ്രോ​ഗ്രാം (ബിഎൻപി) പ്രകാരം ലഭിച്ച ​ഗോതമ്പാണിത്.അതിൽ 49 അങ്കണവാടികളിലാണ് പദ്ധതിപ്രകാരം ​ഗോതമ്പ് ഇറക്കിയത്.

കഴിഞ്ഞമാസംവരെ പഞ്ചായത്തായിരുന്നു ​ഗർഭിണികൾക്ക് പോഷകാഹാരം വിതരണംചെയ്യാന്‍ ഫണ്ട് നല്‍കിയത്. എന്നാൽ, ഈ മാസംമുതൽ കേന്ദ്ര പദ്ധതിയിൽനിന്ന് ലഭിച്ച ​ഗോതമ്പാണ്.വിതരണംചെയ്യുന്നതെന്ന് മലപ്പുറം ഐസിഎസ് ഉ​ദ്യോ​ഗസ്ഥ ദേശാഭിമാനിയോട് പറ‍ഞ്ഞു. എഫ്സിഐ ​ഗോഡൗൺ മുഖേനയാണ് ​ഗോതമ്പ് ലഭിച്ചത്. പരാതി ലഭിച്ച പശ്ചാത്തലത്തിൽ മറ്റ് അങ്കണവാടിയിലെ ​ഗോതമ്പ്  പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *