Your Image Description Your Image Description

ടെലികോം വിപണിയിൽ അടുത്ത വർഷത്തോടെ ബി.എസ്.എൻ.എൽ. സുസ്ഥിരവളർച്ച നേടുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും 4ജി, 5ജി സേവനം ലഭ്യമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും ടെലി കമ്യൂണിക്കേഷൻ ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിപറയവേ ലോക്‌സഭയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. ചർച്ചയ്ക്കൊടുവിൽ ബിൽ ലോക്‌സഭ പാസാക്കി.

രാജ്യസുരക്ഷയെ ബാധിക്കുന്ന ടെലികോം സേവനങ്ങളുടെ നിയന്ത്രണം സർക്കാരിന് താത്കാലികമായി ഏറ്റെടുക്കാൻ അനുമതി നൽകുന്ന ബിൽ കഴിഞ്ഞ ദിവസമാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. 1885-ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമം, 1933-ലെ ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം, 1950-ലെ ടെലിഗ്രാഫ് വയേഴ്‌സ് (അനധികൃതമായി കൈവശംെവക്കൽ) നിയമം എന്നിവയ്ക്ക് പകരമായാണ് പുതിയ നിയമം. കേബിൾ ടി.വി. ശൃംഖല ദാതാക്കൾക്ക് ലൈസൻസി അംഗീകാരം നൽകാനാകുംവിധം 1997-ലെ ടെലികോം െറഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ നിയമത്തിലും പുതിയ ബിൽ ഭേദഗതി നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *