Your Image Description Your Image Description

 

കൊച്ചി: മലയാള സിനിമകളുടെ ഒടിടി അവകാശം വാങ്ങുന്നതിൽ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകൾ ഇപ്പോൾ പിന്നോട്ടാണ്. പഴയ പോലെ ഹിറ്റ് ചിത്രങ്ങൾ പോലും എടുക്കാൻ വൈകുകയാണ് ഒടിടിക്കാർ. ഒപ്പം പ്രമുഖ താരങ്ങളുടെ അടക്കം ചിത്രങ്ങളുടെ ഒടിടി അവകാശം നേരത്തെ വിറ്റുപോകുന്നില്ല.

ഒടിടി വിൽപ്പനയിൽ മലയാളത്തിന് ലഭിക്കുന്ന തിരിച്ചടിയുടെ സാക്ഷ്യമാണ് നടൻ ദിലീപിൻറെ അവസാനത്തെ മൂന്ന് ചിത്രങ്ങൾ ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ലെന്നത്. ദിലീപ് അഭിനയിച്ച ‘പവി കെയർ ടെയ്ക്കർ’, ‘ബാന്ദ്ര’, തങ്കമണി എന്നീ ചിത്രങ്ങളുടെ ഒടിടി റിലീസ് സംബന്ധിച്ച് ഇതുവരെ ഒരു അപ്ഡേറ്റും വന്നിട്ടില്ല. ഇവയുടെ തീയറ്റർ റിലീസ് കഴിഞ്ഞിട്ട് മാസങ്ങളായി.

ദിലീപിൻറെ മാർച്ചിൽ ഇറങ്ങിയ തങ്കമണി ഏപ്രിൽ മാസത്തിൽ ഒടിടിയിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തുടർന്ന് അപ്ഡേറ്റൊന്നും വന്നില്ല. ഈ ചിത്രം പോലെ തന്നെ പവി കെയർ ടേയ്ക്കറും, ബാന്ദ്രയും ഇതുവരെ ഒടിടി ഡീലുകൾ ഒന്നും ഉറപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ബാന്ദ്ര എത്തും എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ചിത്രം എത്തിയേക്കും എന്ന റിപ്പോർട്ടുകളും ചില സൈറ്റുകൾ നൽകിയിരുന്നു. എന്നാൽ ചിത്രം ഇതുവരെ ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലും ലഭ്യമല്ല.
തീയറ്ററിൽ വലിയ ചലനങ്ങൾ ഒന്നും ഉണ്ടാക്കാതെ പോയ ചിത്രങ്ങളാണ് ഇവ മൂന്നും. അതിനാൽ തന്നെ സുരക്ഷിതമായ ഒരു ഡീൽ ലഭിക്കാത്തതാണ് ചിത്രത്തിൻറെ ഒടിടി റിലീസ് വൈകാൻ കാരണം എന്നാണ് സൂചന. മലയാളത്തിലെ വൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് തന്നെ വളരെ വിലപേശലുകൾക്ക് ശേഷമാണ് ഒടിടി അവകാശം വിറ്റത് എന്നാണ് വിവരം. അതേ സമയം ദിലീപിൻറെ ഡി150 അടക്കം പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *