Your Image Description Your Image Description

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഈ മാസം 11ന് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ 12ന് നടത്തുമെന്നും ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും തുഖമുഖ വകുപ്പ് മന്ത്രി അറിയിച്ചു. ഏകദേശം 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്. അഭിമാനകരമായ മുഹൂർത്തമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തുറമുഖത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ പൂർണമായി. റെയിൽ കണക്റ്റിവിറ്റിയും റിങ് റോഡും സജ്ജമാക്കുമെന്നും വി എൻ വാസവൻ അറിയിച്ചു. 12ന് രാവിലെയോടെയാണ് ട്രയൽ റൺ നടത്തുക. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ചടങ്ങിന് എത്തും. മുഖ്യമന്ത്രിയാണ് ഉദ്ഘാടകൻ. 12ന് എത്തുന്ന കപ്പലിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കമ്മീഷനിംഗ് ഓണത്തിന് നടത്താനായേക്കുമെന്നാണ് കരുതുന്നത്. അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു. കമ്മീഷനിങ്ങിന് ശേഷം മാത്രം പിന്നീട് കപ്പലുകൾ എത്തൂ. ഒറ്റ കപ്പൽ മാത്രമാണ് ട്രയൽ റണ്ണിന് എത്തുക. റെയിൽ കണക്ടിവിറ്റി രണ്ട് വർഷത്തിനകം സജ്ജമാക്കുമെന്നും വി എൻ വാസവൻ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *