Your Image Description Your Image Description

ലണ്ടൻ : യുകെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിയായ സോജൻ ജോസഫിന് വിജയം . കൺസർവേറ്റീവ് പാർടിയുടെ സിറ്റിങ് സീറ്റായ ആഷ്ഫോർഡിലാണ് ലേബർപാർടി സ്ഥാനാർത്ഥിയായ സോജൻ നേടിയത്. യുകെ യിൽ ഈ സ്ഥാനത്തേക്ക് ആദ്യമായിട്ടാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് എത്തുന്നത്.

സോജൻ 15262 വോട്ടും കൺസർവേറ്റീവ് സ്ഥാനാർഥി ഡാമിൻ ഗ്രീൻ 13483 വോട്ടു വീതമാണ് നേടിയത്. സോജൻ ജോസഫ് നിലവിൽ ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്‍റൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് .

കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് സോജൻ ജോസഫ് . ഭാര്യ: ബ്രൈറ്റ ജോസഫ്. മക്കൾ: ഹാന്ന, സാറ, മാത്യു.

Leave a Reply

Your email address will not be published. Required fields are marked *