Your Image Description Your Image Description

ലണ്ടന്‍: യു.കെ.യിൽ വച്ച് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി മലയാളിയുടെ വിജയം. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും കോട്ടയം കൈപ്പുഴ സ്വദേശിയുമായ സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സീറ്റ് പിടിച്ചെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിൽ മലയാളി താരമായത് .

സോജന്‍ ജോസഫ് ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. സോജന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിനെ 1779 വോട്ടിനാണ് പരാജയപ്പെടുത്തിയത്. അതിൽ സോജന്‍ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീനിന് ലഭിച്ചത് 13,484 വോട്ടുകള്‍ മാത്രമായിരുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *