Your Image Description Your Image Description

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.), മാസ്റ്റർ ഓഫ് െഡൻറൽ സർജറി (എം.ഡി.എസ്‌.) പ്രോഗ്രാമിലെ വിവിധ വിഭാഗം സീറ്റുകളിലെ പ്രവേശനത്തിന്‌ നടത്തുന്ന അഖിലേന്ത്യ കൗൺസലിങ്/അലോട്മെൻറ് പ്രക്രിയ mcc.nic.in/mds-counselling/ -ൽ ആരംഭിച്ചു.

സീറ്റുകൾ

അഖിലേന്ത്യ ക്വാട്ട (എ.ഐ.ക്യു.) വിഭാഗത്തിലെ 50 ശതമാനം സീറ്റുകൾ, കേന്ദ്ര-കല്പിത സർവകലാശാലകൾ എന്നിവയിലെ 100 ശതമാനം സീറ്റുകൾ എന്നിവയാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്.

ഓൾ ഇന്ത്യ ക്വാട്ട ഓപ്പൺ സീറ്റുകളിൽ (ഡൊമിസൈൽ ഫ്രീ) 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ, ബനാറസ് ഹിന്ദു സർവകലാശാല, അലിഗഢ്‌ മുസ്‌ലിം സർവകലാശാല എന്നിവയിലെ 50 ശതമാനം വീതം സീറ്റുകൾ, ഡൽഹി സർവകലാശാലയിലെയും കേന്ദ്രസ്ഥാപനങ്ങളിലെയും 50 ശതമാനം ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ എന്നിവ ഉൾപ്പെടും.

നീറ്റ് എം.ഡി.എസ്.വഴി ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് യോഗ്യത നേടിയവർക്ക് ഇതിൽ പങ്കെടുക്കാം. കല്പിത സർവകലാശാലകളിലെ എം.ഡി.എസ്. സീറ്റുകളിലേക്കും നീറ്റ് എം.ഡി.വഴി ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് യോഗ്യത നേടിയവർക്ക് പങ്കെടുക്കാം.

ഡൽഹി, അലിഗഢ്, ബനാറസ് ഹിന്ദു സർവകലാശാലകളിൽ 50 ശതമാനം സീറ്റുകൾ ഇന്റേണൽ സീറ്റുകളാണ്. അതിന്റെ അർഹതാവ്യവസ്ഥ കൗൺസലിങ് വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ ആൻഡ് കൗൺസലിങ് സ്കീമിൽ നൽകിയിട്ടുണ്ട്. പ്രക്രിയയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പൂർണപട്ടിക കൗൺസലിങ് വെബ്സൈറ്റിലുണ്ട്.

രജിസ്ട്രേഷൻ ഫീസ് ഡിപ്പോസിറ്റ് കൗൺസലിങ്ങിൽ പങ്കെടുക്കാൻ, തിരികെ ലഭിക്കാത്ത രജിസ്ട്രേഷൻ ഫീസ്, തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ ഓൺലൈനായി അടയ്ക്കണം. സർക്കാർ വിഭാഗത്തിലേക്കെങ്കിൽ (എ.ഐ.ക്യു.) രജിസ്ട്രേഷൻ ഫീ 1000 രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റ് 25,000 രൂപയുമാണ്. പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 500 രൂപയും 10,000 രൂപയും.

കല്പിത സർവകലാശാലയിലേക്ക് ചോയ്സ് നൽകാൻ, എല്ലാ വിഭാഗക്കാർക്കും രജിസ്ട്രേഷൻ ഫീസ് 5000 രൂപയും ഡിപ്പോസിറ്റ് രണ്ടുലക്ഷംരൂപയുമാണ്. എ.കെ.ക്യു., കല്പിത സർവകലാശാല എന്നീ രണ്ടുവിഭാഗങ്ങളിലേക്കും ചോയ്സ് നൽകാൻ 5000 രൂപയും രണ്ടുലക്ഷംരൂപയും അടച്ചാൽ മതി.

ചോയ്സ് ഫില്ലിങ് കൗൺസലിങ്

രജിസ്ട്രേഷൻ mcc.nic.in/mds-counselling/ -ൽ ജൂലായ് ഏഴിന് ഉച്ചയ്ക്ക് 12 വരെ നടത്താം. തുക അടയ്ക്കാൻ ഇതേദിവസം വൈകീട്ട് മൂന്നുവരെയും ചോയ്സ് ഫില്ലിങ് രാത്രി 11.55 വരെ നടത്താം. ചോയ്സ് ലോക്കിങ് ഏഴിന് വൈകീട്ട് നാലുമുതൽ രാത്രി 11.55 വരെ. ആദ്യ അലോട്മെന്റ് 10-ന് പ്രഖ്യാപിക്കും. അലോട്മെന്റ് ലഭിക്കുന്നവർ 11-നും 17-നുമിടയ്ക്ക് സ്ഥാപനത്തിൽ പ്രവേശനം നേടണം. നാലു റൗണ്ട് അലോട്മെൻറുകൾ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *