Your Image Description Your Image Description

വിവേക് ആത്രേയ സംവിധാനത്തിൽ നാനിയെ നായകനാക്കി ‘സൂര്യാസ് സാറ്റർഡേ’ എന്ന ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പുറത്തിറങ്ങി. പുഞ്ചിരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന നാനിയുടെ പോസ്റ്റാണ് പുറത്തിറങ്ങിയിരിക്കുന്നത് . ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത് . ചിത്രം അതിന്റെ അവസാനഘട്ട ചിത്രീകരണo പുരോഗമിക്കുകയാണ് . ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 2024ഓഗസ്റ്റ് 29-ന് തിയേറ്ററുകളിലെത്തും.

ഹീറോയായി നാനി എത്തുന്ന ‘സൂര്യാസ് സാറ്റർഡേ’യിൽ മറ്റ് കഥാപാത്രങ്ങളായി എസ് ജെ സൂര്യയും സായ് കുമാറുമാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിന്റെ നായിക. ചിത്രത്തിന്റെ പ്രൊമോഷൻ മെറ്റീരിയലുകളിലെല്ലാം നാനിയുടെ കഥാപാത്രമായ സൂര്യയെ വളരെയധികം അക്രമാസക്തനായ വ്യക്തിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് .

ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്സ് ബിജോയ്, ആക്ഷൻ: രാം-ലക്ഷ്മൺ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്,

Leave a Reply

Your email address will not be published. Required fields are marked *